കുറ്റവാളികൾ വർദ്ധിക്കുന്നു; ജയിലുകളുടെ എണ്ണം കൂട്ടണമെന്ന് കമ്മിഷൻ

0
93

കേരളത്തിൽ കുറ്റവാളികൾ വർദ്ധിച്ചുവരുന്നതിനാൽ കൂടുതൽ ജയിലുകൾ ആവശ്യമാണെന്ന് ജയിൽ പരിഷ്‌കരണ കമ്മിഷൻ. ഡോ. അലക്‌സാണ്ടർ ജേക്കബ് ചെയർമാനായ ജയിൽ പരിഷ്‌കരണ കമ്മിഷൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.

എറണാകുളത്ത് ഉൾപ്പെടെ പുതുതായി മൂന്നു ജയിലുകൾ സ്ഥാപിക്കണമെന്നാണ് കമ്മിഷൻ നിർദ്ദേശം. മാത്രമല്ല പോലീസ് റേഞ്ചുകൾക്ക് സമാനമായി ജയിൽ വകുപ്പിനും നാലു റേഞ്ചുകൾ വേണമെന്നാണ് റിപ്പോർട്ട് പറയുന്നത്. ഓരോ പോലീസ് സബ്ഡിവിഷനിലും ഒരു ജയിലെങ്കിലും വേണം. ജയിൽ വകുപ്പിന്റെ വരുമാനം വർധിപ്പിക്കാൻ ആവശ്യമായ നിദ്ദേശങ്ങളും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ജയിലിലെ ഭക്ഷണ പദാർത്ഥങ്ങളുടെ നിർമ്മാണം തന്നെയാണ് ഇതിൽ പ്രധാനം. സംസ്ഥാനത്തെ 30 ജയിലുകളിൽക്കൂടി ഭക്ഷണ പദാർത്ഥ നിർമ്മാണം വ്യാപിപ്പിച്ചാൽ പത്തുകോടിയിലധികം അധിക വരുമാനം സർക്കാരിന് ലഭിക്കും. മാത്രമല്ല ചീമേനി ജയിലിലെ വെട്ടുകൽ ഉൽപാദനം വർധിപ്പിച്ചാൽ സർക്കാർ ഭവന നിർമ്മാണ പദ്ധതികളുടെ ആവശ്യങ്ങൾക്ക് ഇത് ഉപകരിക്കും. കല്ലുവെട്ടുന്നവർക്ക് ഉയർന്ന കൂലിയും നൽകണമെന്നും റിപ്പോർട്ട് പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here