കോവളം എം എല്‍ എ ഫോണില്‍ വിളിച്ചു അപമര്യാദയായി പെരുമാരിയതിനെത്തുടര്ന്നു വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചതായി പരാതി. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ എം. വിന്സിന്റിനെതിരെ പൊലീസ് കേസെടുത്തു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. എംഎല്‍എ ഫോണില്‍ വിളിച്ച് നിരന്തരം ശല്യം ചെയ്തെന്നും ഇത് സഹിക്കാനാവാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടി നെയ്യാറ്റിന്‍കര സ്വദേശിയാണ് പരാതി നല്‍കിയത്. പരാതിക്കാരി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വീട്ടമ്മയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ ബാലരാമപുരം പൊലീസാണ് കേസെടുത്തിരിക്കുന്നത്. എംഎല്‍എയുടെ വീടിന് അടുത്തുള്ളയാളാണ് വീട്ടമ്മ. അബോധാവസ്ഥയിലാണ് വീട്ടമ്മ ഇപ്പോള്‍. അതുകൊണ്ട് ഭര്‍ത്താവിന്റെ മൊഴിമാത്രമാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ എംഎല്‍എ തയ്യാറായിട്ടില്ല. ഫോണിലൂടെ അപമര്യാദയായി സംസാരിച്ചുവെന്നും ഇതേതുടര്‍ന്നുള്ള മാനസിക ബുദ്ധിമുട്ടിലാണ് അവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ് പരാതി