ജയലളിതയെ പരിചരിച്ച നഴ്സ്​ രണ്ട് മക്കളോടൊപ്പം ആത്മഹത്യക്ക്​ ശ്രമിച്ചു

0
154

തമിഴ്​നാട്​ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ തുടരുന്നതിനിടെ, ജയലളിതയെ ആശുപത്രിയില്‍ പരിചരിച്ച സംഘത്തിലെ നഴ്സ് മക്കളോടൊപ്പം ആത്മഹത്യക്ക്​ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ചെ​ന്നെ അയനാവരം സ്വദേശിയായ ഗ്ലോറിയയാണ്​ രണ്ട് മക്കള്‍ക്കും വിഷം നല്‍കിയശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചത്.

വീടുകളില്‍ പോയി രോഗികളെ ശുശ്രൂഷിക്കുന്ന അപ്പോളോ ഹോം കെയറിലെ നഴ്സാണ് ഗ്ലോറിയ. സാമ്ബത്തിക പ്രശ്നങ്ങളെ തുടര്‍ന്ന്​ ഗ്ലോറിയയുടെ ഭര്‍ത്താവ് കഴിഞ്ഞമാസം ആത്മഹത്യ ചെയ്തിരുന്നു. ഇതിലെ മനോവിഷമം കൊണ്ടാണ് ഗ്ലോറിയ കുട്ടികള്‍ക്കൊപ്പം ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ്​ പൊലീസ് പറയുന്നത്. ഗ്ലോറിയയെ രാജീവ് ഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയിലും കുട്ടികളെ അപ്പോളോ ആശുപത്രിയിലും ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here