ഡാമില്‍ കാണാതായ രണ്ടു പേരുടെ മ്യതദേഹം കണ്ടെത്തി

0
56

ബാണാസുര സാഗര്‍ ഡാമില്‍ വഞ്ചി മറിഞ്ഞ് കാണാതായ നാല് യുവാക്കളില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ചെമ്പുകടവ് സ്വദേശി മെല്‍വിന്‍, വില്‍സണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ബുധനാഴ്ച്ച രാവിലെയോടെ കണ്ടെത്തിയത്.

രണ്ട് പേര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ നാവികസേനയിലെ മുങ്ങല്‍ വിദഗ്ദ്ധരും പങ്കെടുക്കുന്നുണ്ട്.

കാണാതായവര്‍ക്ക് വേണ്ടി കഴിഞ്ഞ രണ്ട് ദിവസമായി ഡാമിനുള്ളില്‍ വ്യാപകമായ തിരച്ചിലാണ് നടത്തി വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here