തമിഴ്‌നാട്ടില്‍ എംഎല്‍എമാക്ക് ഇനി പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളം

0
84

തമിഴ്‌നാട്ടില്‍ എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കി. നിലവില്‍ പ്രതിമാസം 55,000 രൂപയുണ്ടായിരുന്നത് 105,000 രൂപയാക്കിയാണ് ഉയര്‍ത്തിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസാമി നിയമസഭയിലാണ് പ്രഖ്യാപനം നടത്തിയത്. എംഎല്‍എമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ട് കോടിയില്‍ നിന്നും 2.5 കോടിയാക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

തെലങ്കാന, രാജസ്ഥാന്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിച്ചതിന്റെ ചുവടുപിടിച്ചാണ് തമിഴ്‌നാട്ടിലെ നീക്കം. നിലവില്‍ തെലങ്കാനയിലാണ് ജനപ്രതിനിധികള്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തെലങ്കാനയിലെ എംഎല്‍എമാരുടെ ശമ്പളം പ്രതിമാസം 2.5 ലക്ഷമാക്കി ഉയര്‍ത്തിയത്. ഡല്‍ഹിയിലെ ജനപ്രതിനിധികള്‍ക്ക് അലവന്‍സ്, ബില്ലുകള്‍ എന്നിവ ഉള്‍പ്പെടെ പ്രതിമാസം 2.1 ലക്ഷമാണ് ശമ്പളം.

അതിനിടെ, രാജ്യസഭയിലെ എംപിമാരുടെ ശമ്പളം ഉയര്‍ത്തണമെന്ന് സമാജ്‌വാദി പാര്‍ട്ടി എംപി നരേഷ് അഗര്‍വാള്‍ ആവശ്യപ്പെട്ടു. ഏഴാം ശമ്പള പരിഷ്‌കരണം വന്നതോടെ തങ്ങളുടെ ശമ്പളം സെക്രട്ടറിമാരേക്കാള്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, തമിഴ്‌നാട്ടിലെ കര്‍ഷകര്‍ പ്രതിസന്ധിയിലായ സമയത്ത് ജനപ്രതിനിധികളുടെ ശമ്പളം വര്‍ധിപ്പിച്ച നടപടിക്കെതിരെ വിമര്‍ശനവും ഉയര്‍ന്നു. കൂടുതല്‍ വില ലഭിക്കണമെന്നും കടമെഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരം നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് ഇത് പിന്‍വലിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here