ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് റൂറല്‍ എസ്.പി

0
99

നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് റൂറല്‍ എസ്.പി എ.വി ജോര്‍ജ്. നിലവിലുള്ള തെളിവുകള്‍ ഉപയോഗിച്ച് ജാമ്യം തടയാന്‍ വരെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കുറ്റപത്രം സമര്‍പ്പിക്കും. അങ്കമാലി ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ കോടതിയില്‍ ജാമ്യാപേക്ഷയുമായി ദിലീപ് എത്തിയിരുന്നു എങ്കിലും കോടതി ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. അതിനിടെ ഒളിവിലായ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here