നഴ്‌സുമാർ ഇന്ന് കണ്ണൂർ കളക്‌ട്രേറ്റിലേക്ക് മാർച്ച് നടത്തും

0
91

കണ്ണൂർ: നഴ്‌സുമാരുടെ സമരം നടക്കുന്ന സ്വകാര്യ ആശുപത്രികളിൽ വിദ്യാർഥികൾ ജോലി ചെയ്യണമെന്ന കലക്ടറുടെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തം. ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് വിദ്യാർത്ഥികൾ. ഇന്ത്യൻ നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ സംയുക്ത സമര സമിതി ഇന്ന് കളക്‌ട്രേറ്റ് മാർച്ച് നടത്തും. രക്ഷിതാക്കളുടെ പിന്തുണയും സമരത്തിനുണ്ട്. എന്നാൽ വിദ്യാർഥികളുമായി കലക്ടർ ഇന്ന് വീണ്ടും ചർച്ച നടത്തും.

തിങ്കളാഴ്ച പരിയാരം മെഡിക്കൽ കോളജിൽ ആരംഭിച്ച നഴ്‌സിങ് വിദ്യാർഥികളുടെ സമരം മറ്റ് കോളജുകളിലെ വിദ്യാർഥികളും ഏറ്റെടുക്കുകയായിരുന്നു. പ്രതിഷേധം ശക്തമായിട്ടും ഉത്തരവ് പിൻവലിക്കാൻ കലക്ടർ തയാറായിട്ടില്ല. വിദ്യാർഥികളുമായി കലക്ടർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനാൽ ഇന്ന് വീണ്ടും ചർച്ച നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here