നാളെ നഴ്‌സുമാര്‍ കൂട്ട അവധി : ഹൈക്കോടതിയുടെ മധ്യസ്ഥ ചര്‍ച്ചയും പരാജയം

0
89


ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ ഹൈക്കോടതിയുടെ മീഡിയേഷന്‍ കമ്മിറ്റി നടത്തിയ ചര്‍ച്ച പരാജയം. അടിസ്ഥാന ശമ്പളം 20,000 രൂപ ആക്കണമെന്ന ആവശ്യം ബുധനാഴ്ചത്തെ ചര്‍ച്ചയിലും നഴ്‌സുമാര്‍ ഉന്നയിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മാനേജ്‌മെന്റുകള്‍ അറിയിച്ചതോടെ ചര്‍ച്ച വഴിമുട്ടുകയായിരുന്നു.

മാനേജ്‌മെന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ച് നാളെ നഴ്‌സുമാര്‍ കൂട്ടത്തോടെ അവധിയെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മൂന്നിലൊന്ന് നഴ്‌സുമാര്‍ മാത്രമേ നാളെ ജോലിയില്‍ പ്രവേശിക്കുകയുള്ളു. അത്യാഹിത വിഭാഗങ്ങളും മറ്റ് അവശ്യസേവനങ്ങളും തടയില്ലെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.

സമരം തീര്‍പ്പാക്കാന്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചര്‍ച്ച നടത്തുന്നുണ്ട്. വ്യാഴാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ സമരം തീരുമെന്ന പ്രതീക്ഷയിലാണ് നഴ്‌സുമാര്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here