നോക്കിയ 105, 130 വിപണിയിലെത്തി

0
126

നോക്കിയ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന നോക്കിയയുടെ 105,130 മോഡലുകള്‍ വിപണിയിലെത്തി. നോക്കിയയുടെ ഏറ്റവും വില കുറഞ്ഞ ഹാന്‍ഡ്‌സെറ്റുകളാണ് ഇവ. നോക്കിയ 105, നോക്കിയ 130 എന്നിവ തിരഞ്ഞെടുത്ത സ്റ്റേറുകളില്‍ ഇന്നു മുതല്‍ ഫോണ്‍ ലഭ്യമാകും. സിംഗിള്‍ സിം, ഡ്യുവല്‍ സിം മോഡലുകളിലാണ് ഫോണ്‍ ലഭ്യമാകുക.

സിംഗിള്‍ സിം ഫോണിന്റെ വില 999 രൂപയും ഡ്യുവല്‍ സിം ഫോണിന്റെ വില 1149 രൂപയുമാണ്. ഇതുവരെ പുറത്തിറങ്ങിയതില്‍ വച്ച് ഏറ്റവും വില കുറഞ്ഞ ഫോണാണ് ഒറ്റ സിം ഇടാവുന്ന ഫോണ്‍. നീല, വെള്ള, കറുപ്പ് നിറങ്ങളില്‍ ഇത് ലഭ്യമാണ്.

നോക്കിയ 105 നു 1.8 ഇഞ്ച് വലുപ്പമുള്ള വലിയ സ്‌ക്രീന്‍ ആണ് ഉള്ളത്. ‘സ്‌നേയ്ക് സെന്‍സിയ’, ‘ഡൂഡില്‍ ജമ്ബ്’, ‘ക്രോസ് റോഡ്’ എന്നിങ്ങനെയുള്ള ഫോണ്‍ ഉപയോക്താക്കളെ നൊസ്റ്റാള്‍ജിയ ഫീലിലെത്തിക്കുന്ന പഴയ ഗെയിമുകളും ഈ ഫോണിലുണ്ട്. 15 മണിക്കൂറോളം ടോക്ടൈമും ഏകദേശം ഒരുമാസത്തോളം സ്റ്റാന്‍ഡ്‌ബൈ ടൈമും ഇതിനുണ്ട്.

കൂടാതെ പുതിയ നോക്കിയ 105 ല്‍ 500 ടെക്സ്റ്റ് മെസേജുകളും 2000 കോണ്‍ടാക്റ്റുകളും ശേഖരിച്ചുവയ്ക്കാം. കൂടാതെ എഫ്എം റേഡിയോ, യുഎസ്ബി 2.0 എന്നിവയും ഫോണിന്റെ മറ്റ് സവിശേഷതകളാണ്.

നോക്കിയ 130 നും ഏകദേശം നോക്കിയ 105ന്റെ അതേ ഫീച്ചറുകള്‍ തന്നെയാണുള്ളത്. ഇതില്‍ 32 GB വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാനാവും. ഈ ഫോണിന് 105നേക്കാള്‍ ബാറ്ററി ബാക്കപ്പ് കൂടുതലാണ്. ഇതിന് 44 മണിക്കൂര്‍ എഫ് എം പ്ലേബാക്ക് ടൈമും 11.5 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക് ടൈമും കിട്ടും.

LEAVE A REPLY

Please enter your comment!
Please enter your name here