പള്‍സറിനെ സ്ഥിരം കുറ്റവാളിയാക്കി ദിലീപിനെ രക്ഷിക്കും

0
3524

സുനി ഒരു ഹാബിച്ച്വല്‍ ക്രിമിനല്‍ ആണെന്ന് വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നാണ് നിയമ മേഖലയിലെ പലരും സംശയിക്കുന്നത്

by വെബ്‌ ഡെസ്ക്

നടിക്കെതിരായി അക്രമം നടത്തിയ പള്‍സര്‍ സുനിക്കെതിരായ പഴയ കേസുകള്‍ വാദികളും സാക്ഷികളുമായി പോലീസിനും സാമൂഹ്യ മാധ്യമങ്ങള്‍ക്കും മുന്നിലെത്തുന്നത് ഗൂഡോദേശ്യത്തോടെ . പള്‍സര്‍ ഒരു സ്ഥിരം കുറ്റവാളിയെന്നു വരുത്തിതീര്‍ത്ത് ദിലീപിനെ യുവനടിക്കെതിരായ ആക്രമണ കേസില്‍ നിന്നും ഊരാനുള്ള ശ്രമം ആണ് നിലവില്‍ നടക്കുന്നത് എന്നാണു പോലീസിലെ ഒരു വിഭാഗം തന്നെ സംശയിക്കുന്നത്. ദിലീപിന് വേണ്ടി നിയമ സഹായവും പബ്ലിക് റിലേഷന്‍ ക്യാമ്പെയിനും നയിക്കുന്നവര്‍ നടത്തുന്ന ഈ സംയുക്ത നീക്കത്തിന് പിന്നില്‍ സിനിമാ മേഖലയിലെ പ്രമുഖരും ഉള്‍പ്പെട്ടിട്ടുണ്ട്.
നിലവിലെ സ്ഥിതിയില്‍ പള്‍സര്‍ സുനിക്ക് തുല്യമായ ശിക്ഷ കിട്ടാവുന്ന അവസ്ഥയാണ് യുവ നടിക്കെതിരായ ആക്രമണകേസില്‍ ദിലീപിന് ഉള്ളത്. കേസ് കോടതിയില്‍ എത്തുമ്പോള്‍ ശിക്ഷയുടെ കാഠിന്യം കുറയണമെങ്കില്‍ ഗൂഡാലോചന, പ്രേരണാ കുറ്റങ്ങളില്‍ നിന്നും ദിലീപ് മോചിപ്പിക്കപ്പെടണം. അതിനുള്ള എളുപ്പ വഴികളില്‍ ഒന്ന് പള്‍സര്‍ സുനി ഒരു സ്ഥിരം കുറ്റവാളി ആണെന്ന് തെളിയിക്കല്‍ തന്നെയാണ്. സമാനമായ സംഭവങ്ങള്‍ക്ക് പള്‍സര്‍ നേരത്തെ തന്നെ നേതൃത്വം നല്‍കിയിട്ടുണ്ട് എന്ന് വരുത്തി തീര്‍ക്കുക. യുവനടിക്ക് എതിരായി അക്രമം നടത്തുന്നതിന് മുന്‍പ് 2011 ലും 2013 ലും ഒക്കെ പള്‍സര്‍ സിനിമാ നടിമാരോട് സമാന കുറ്റം ചെയ്തിട്ടുണ്ട് എന്ന് വരുത്തി തീര്‍ത്താല്‍ പ്രത്യേക പ്രേരണ ഒന്നും തന്നെ ഇല്ലെങ്കില്‍ കൂടി പള്‍സര്‍ ഒറ്റയ്ക്കുള്ള സാഹചര്യത്തില്‍ യുവനടിയോട് ഇത്തരത്തില്‍ പെരുമാറും എന്നും അതില്‍ പ്രേരണയുടെ ആവശ്യം ഇല്ലെന്നും കോടതിയില്‍ വാദിക്കാം.
സുനിക്കെതിരായ് പഴയ ലുക്ക് ഔട്ട് നോട്ടീസ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞതും യാദൃചികം അല്ല . ഒന്നിലേറെ നടിമാര്‍ക്ക് എതിരായി പള്‍സര്‍ ആക്രമണം നടത്തിയെന്ന പരാതി ഉയര്‍ന്നതും പുതിയ കൂട്ട് പ്രതികള്‍ വരുന്നതും ഒന്നും യാദൃശ്ചികം ആയി കാണാന്‍ കഴിയുന്ന ഒന്നല്ല. സുനി ഒരു ഹാബിച്ച്വല്‍ ക്രിമിനല്‍ ആണെന്ന് വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നാണ് നിയമ മേഖലയിലെ പലരും സംശയിക്കുന്നത്.

അങ്ങനെ ആകുമ്പോള്‍ ദിലീപുമായുള്ള പള്‍സറിന്റെ ബന്ധം തെളിഞ്ഞാല്‍ പോലും കടുത്ത ശിക്ഷയിലേക്ക് താരം പോകുകയും ഇല്ല. യുവനടിയോട് വൈരാഗ്യം ഇല്ലെന്ന് പറയുമ്പോള്‍ പോലും ദേഷ്യം ഉണ്ടെന്നാണ് ദിലീപ് മൊഴി നല്‍കിയിരിക്കുന്നത്. കുടുംബ ബന്ധം തകര്‍ത്തതിലുള്ള ദേഷ്യവും റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളിലെ താളപ്പിഴകളും ആണ് ദിലീപ് ഗൂഡാലോചന നടത്തിയെന്നാണ് പോലീസ് കണ്ടെത്തല്‍. ദിലീപ് സുനിയുമായി ഗൂഢാലോചന നടത്തിയെന്ന് പോലീസ് കോടതിയില്‍ തെളിയിച്ചാല്‍ തന്നെയും ഇത്തരം ക്രൂര കൃത്യം നടത്താന്‍ ആവശ്യപെട്ടില്ല എന്ന വാദത്തിലെക്കും ക്രൂരത രക്തത്തില്‍ അലിഞ്ഞുപോയ സുനി പരപ്രേരണ ഇല്ലാതെ തന്നെ ചെയ്തത് ആണെന്നുമുള്ള നിലപാടിലെക്കും മാറാം. ഇത്തരം സാഹചര്യങ്ങള്‍ മുന്കൂട്ടികണ്ടാണ് സുനിക്കെതിരായ പഴയ കേസുകള്‍ കുത്തിപൊക്കുന്നത്.ക്രിമിനലായ പള്‍സര്‍ സുനി സ്ഥിരം കുറ്റവാളിയാണ്. പലരേയും തട്ടിക്കൊണ്ട് പോയതായി പരാതിയുണ്ട്. ഇവരൊന്നും ദിലീപുമായി ബന്ധപ്പെട്ടവരുമല്ല. സ്ത്രീകളോട് അമിത താല്‍പ്പര്യമുള്ള പള്‍സറിന്റെ കുറ്റവാസന ദിലീപിന്റെ തലയില്‍ കെട്ടിവയ്ക്കുകയാണെന്ന വാദമാകും നാളെ ജാമ്യ ഹര്‍ജിയില്‍ അഡ്വക്കേറ്റ് രാംകുമാര്‍ ഉയര്‍ത്തുക. ഇത് പ്രോസിക്യൂഷന് തലവേദനയാകും

LEAVE A REPLY

Please enter your comment!
Please enter your name here