പള്‍സറിന്റെ അഭിഭാഷകന്‍റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

0
78


സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും.പ്രതിയുടെ വക്കാലത്ത് ഏറ്റെടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും കേസുമായി അനാവശ്യമായി ബന്ധപ്പെടുത്തുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയിട്ടുള്ളത്.പ്രതീഷ് ചാക്കോയുടെ അഭിഭാഷകനു ഹാജാരാകാന്‍ കഴിയാത്തതിനാല്‍ ചൊവ്വാഴ്ച ജാമ്യാപേക്ഷ മാറ്റിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരായി ചോദ്യം ചെയ്യലിനു വിധേയനാകാന്‍ പ്രതീഷ് ചാക്കോയോട് കോടതി നിര്‍ദേശിച്ചിരുന്നു. കുറ്റക്കാരനല്ലെന്നു തെളിഞ്ഞാല്‍ അറസ്റ്റുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ഇടക്കാല ജാമ്യം അനുവദിക്കാന്‍ കോടതി തയാറായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here