പാവറട്ടി കസ്റ്റഡി മരണം; പോലീസിനു വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ട്

0
88

പാവറട്ടി പോലീസ് സ്‌റ്റേഷനില്‍ നിന്ന് വിട്ടയച്ച യുവാവിന്റെ ആത്മഹത്യയില്‍ പോലീസിന് വീഴ്ച സംഭവിച്ചതായി അസിസ്റ്റന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്.

എങ്ങണ്ടിയൂര്‍ കണ്ടന്‍ ഹൗസില്‍ കൃഷ്ണന്റെ മകന്‍ വിനായകാണ് (19) ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പോലീസ് ജാഗ്രത പുലര്‍ത്തിയില്ലെന്നും രണ്ടു പോലീസുകാര്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരമാര്‍ശമുണ്ട്.

ഒരു സുഹൃത്തിനൊപ്പം ഇയാളെ കഴിഞ്ഞ ദിവസമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് മര്‍ദ്ദനം മൂലമാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

എന്നാല്‍ രേഖകളില്ലാത്ത വാഹനവുമായി സഞ്ചരിച്ചതിനാണ് വിനായകനെ കസ്റ്റഡിയിലെടുത്തതെന്നും ഇയാളെ പിന്നീട് പിതാവിനെ വിളിച്ചു വരുത്തി വിട്ടയച്ചുവെന്നുവാണ് പോലീസ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here