പ്രതീഷ് ചാക്കോ നാളെ രാവിലെ 11 മുന്‍പ് കീഴടങ്ങണം

0
88


പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയ്ക്ക് പോലീസിനു മുന്നില്‍ ഹാജരാകാന്‍ നാളെ രാവിലെ 11 മണിവരെ സമയം നീട്ടി നല്‍കി. പ്രതീഷ് ചാക്കോ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതീഷ് ചാക്കോയ്ക്ക് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളേ ഉള്ളൂവെന്ന് ജാമ്യഹര്‍ജി പരിഗണിക്കവേ കോടതി വ്യക്തമാക്കി. കേസ് രേഖകള്‍ പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഇക്കാര്യത്തില്‍ തീരുമാനം പറഞ്ഞത്. നടിയെ ആക്രമിച്ചസംഭവം ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഒളിവില്‍ കഴിയുന്നതിനിടെ ഫെബ്രുവരി 23-ന് എറണാകുളത്ത് അഭിഭാഷകനെ ഏല്‍പ്പിച്ചെന്നാണ് പള്‍സര്‍ സുനി മൊഴി നല്‍കിയത്.

സുനിയുടെ മൊഴി പ്രകാരം പ്രതീഷ് ചാക്കോയുടെ ഓഫീസില്‍ പരിശോധന നടത്തിയെങ്കിലും ബാഗ് മാത്രമാണ് കിട്ടിയതെന്നും നിര്‍ണായക തളിവായ ഫോണ്‍കിട്ടിയില്ലെന്നും പോലീസ് കോടതിയില്‍ പറഞ്ഞിരുന്നു. ഈ ഘട്ടത്തില്‍ മുന്‍കൂര്‍ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പോലീസ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here