പ്രസാദങ്ങള്‍ക്ക് പാല്‍മധുരവുമായി യു.പി സര്‍ക്കാര്‍

0
79

ക്ഷേത്രങ്ങളില്‍ പ്രസാദമായി പശുവിന്‍ പാലില്‍ നിന്നുണ്ടാക്കുന്ന മധുരപലഹാരം നല്‍കാനുള്ള പദ്ധതിയുമായി യു.പി സര്‍ക്കാര്‍. നവരാത്രിയോടെ മഥുര, അയോധ്യ, വിന്ധ്യാചല്‍, കാശി വിശ്വനാഥ തുടങ്ങിയ പ്രസാദം ലഭ്യമാക്കാനാണ് ശ്രമമെന്ന് ക്ഷീരവകുപ്പ് മന്ത്രി ലക്ഷ്മി നാരായന്‍ ചൗധരി അറിയിച്ചു.

പദ്ധതികളുടെ ഭാഗമായി വ്യത്യസ്ത പാലുല്‍പന്നങ്ങളും നവരാത്രിയോടെ വിപണിയിലെത്തും. ഇത്തരം ഒരു പദ്ധതിയോടെ പാല്‍ ഉല്‍പാദനം ഗണ്യമായി വര്‍ധിപ്പാക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഇപ്പോള്‍ ലിറ്ററിന് 22 രൂപക്ക് വില്‍ക്കുന്ന പാലിന് 42 രൂപയെങ്കിലും കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here