ഫോറന്‍സിക് വിദ്യാര്‍ഥികള്‍ കണ്ടത് പ്രകൃതി വിരുദ്ധ പീഡന ദൃശ്യങ്ങള്‍; നടിയുടെ ദൃശ്യങ്ങളോ എന്ന് പോലീസ് അന്വേഷണം തുടങ്ങി

0
278

യുവനടിയെ പള്‍സര്‍ സുനിയും സംഘവും ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ചോര്‍ന്നതായി സംശയം . കൊച്ചിയിലെ ഒരു മെഡിക്കല്‍ കോളജില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥികളെ ഫോറന്‍സിക് പഠനത്തിന്റെ ഭാഗമായി അദ്ധ്യാപകന്‍ ഈ ദൃശ്യങ്ങള്‍ കാണിച്ചതായാണ് സൂചന .ജൂണ്‍ അവസാന ആഴ്ചയില്‍ ഈ ദൃശ്യങ്ങള്‍ കോളജില്‍ കാണിച്ചതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
രണ്ടര മിനിട്ട് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് അധ്യാപകന്‍ നിയമവശങ്ങളും ഫോറന്‍സിക് പരമായ കാര്യങ്ങളും വിശദീകരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. രക്ഷാകര്‍ത്താക്കളാണ് വിവരം പൊലീസില്‍ അറിയിച്ചത്. തങ്ങള്‍ കണ്ട വിഡിയോകളില്‍ പ്രകൃതിവിരുദ്ധ പീഡനത്തിന്റെ രണ്ട് ദൃശ്യങ്ങള്‍ ഉണ്ടെന്നും ഇത് ആക്രമണത്തിനിരയായ നടിയുടേതാണെന്നും വിദ്യാര്‍ഥികള്‍ മാതാപിതാക്കളോട് വെളിപ്പെടുത്തിയെന്നാണ് പ്രചരിച്ചത്. മാനഭംഗക്കേസുകളില്‍ ഫോറന്‍സിക് പരിശോധന എങ്ങനെയാണ് നടത്തേണ്ടതെന്ന് പഠിപ്പിക്കാന്‍ ജൂണ്‍ ആദ്യവാരം അധ്യാപകന്‍ പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു വിവാദം. ഡോക്ടര്‍കൂടിയായ ഒരു രക്ഷിതാവ് ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ചെന്നും കുട്ടികളെ കാണിച്ചത് നടിയുടെ ദൃശ്യങ്ങളാണെന്ന് തിരിച്ചറിഞ്ഞെന്നുമായിരുന്നു വാര്‍ത്ത.
അതീവരഹസ്യമായി സൂക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായിയെന്ന ആരോപണം അന്വേഷിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. നടിയെ ആക്രമിച്ചതിന്റെ വിഡിയോ സ്വകാര്യ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ കെണ്ടന്ന പ്രചാരണത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്യുകയും പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍, ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന വാര്‍ത്ത നിലവില്‍ പൊലീസ് നിഷേധിക്കുകയാണ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിക്കും മുമ്പ് തന്നെ പള്‍സര്‍ സുനിയും സംഘവും ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കാമെന്നാണ് അനുമാനിക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here