മകന് പിറന്നാൾകേക്ക് വാങ്ങാൻ പോയ യുവാവിനെ വെടിവെച്ചുകൊന്നു

0
54

മുസാഫർനഗർ:  മകന് പിറന്നാൾ കേക്ക് വാങ്ങാൻ പോയ യുവാവ് വെടിയേറ്റ് മരിച്ചു. ഉത്തർപ്രദേശ് മുസാഫർനഗർ സ്വദേശിയായ നസീം അഹമ്മദ്(23) ആണ് മരിച്ചത്. നസീമിനെ കൊലപ്പെടുത്തിയത് തന്റെ ബന്ധുക്കളാണെന്ന് നസീമിന്റെ ഭാര്യ അയിഷയുടെ ആരോപണം.

പ്രണയ വിവാഹിതരായ ഇരുവരും 2015ൽ ഗ്രാമം വിട്ട് വിശാഖപട്ടണത്ത് താമസമാക്കുകയായിരുന്നു. ഈദ് ആഘോഷിക്കാനായി കഴിഞ്ഞ മാസമാണ് ഇരുവരും ഗ്രാമത്തിലേക്ക് തിരിച്ചു വന്നത്. മകന്റെ പിറന്നാൾ ആഘോഷിച്ച ശേഷം ആന്ധയിലേക്ക് മടങ്ങാനിരിക്കെയാണ് നസീം കൊല്ലപ്പെട്ടത്.

നസീമിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് അയിഷ പിങ്കി കുമാറായിരുന്നു. അതുകൊണ്ടുതന്നെ നസീമുമായുള്ള വിവാഹം അവരുടെ വീട്ടുകാർ എതിർത്തിരുന്നു. മറ്റൊരാളെ വിവാഹം കഴിക്കാൻ തന്റെ കുടുംബാംഗങ്ങൾ തന്നെ നിർബന്ധിച്ചിരുന്നു. ഇതിന്റെ പേരിൽ എന്റെ കുടുംബാംഗങ്ങൾ എന്നെ മർദ്ദിച്ചു. എന്നാൽ എന്റെ ബാല്യകാല സുഹൃത്തായ നസീമിനെ വിവാഹം കഴിക്കുമെന്ന് തീരുമാനത്തിൽ ഞാൻ ഉറച്ചു നിന്നുവെന്ന് അയിഷ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here