ലൈറ്റ് മെട്രോ: സ്ഥലമേറ്റെടുക്കൽ വേഗത്തിലാക്കും

0
97

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ്‌മെട്രോ പദ്ധതികൾക്കു ആവശ്യമായ സ്ഥലമെടുപ്പ് വേഗത്തിലാക്കാൻ ഇന്ന് ചേർന്ന ഉന്നതതല യോഗം തീരുമാനിതായി മുഖ്യമന്ത്രി പിണറായി വിജയൻ. ലൈറ്റ് മെട്രോയ്ക്ക് ഏതു സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നതു സംബന്ധിച്ച് ശുപാർശ നൽകാൻ ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനെ ചുമതലപ്പെടുത്തി.

തിരുവനന്തപുരം ലൈറ്റ് മെട്രോ ടെക്‌നോസിറ്റി മുതൽ കരമന വരെ 21.8 കിലോ മീറ്ററിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. കരമനയിൽ നിന്ന് പാപ്പനംകോട് വരെ നീട്ടുന്ന കാര്യത്തിൽ പഠനം നടത്താൻ യോഗം തീരുമാനിച്ചു. പദ്ധതിയിൽ വരുന്ന ഉള്ളൂർ ഫ്‌ളൈ ഓവർ മെഡിക്കൽ കോളേജ് വരെ നീട്ടുന്ന കാര്യത്തിലും പഠനം വേണമെന്ന് നിശ്ചയിച്ചു.

രണ്ട് നഗരങ്ങളിലെയും ലൈറ്റ് മെട്രോ പദ്ധതികൾക്കു 2015 ലാണ് ഭരണാനുമതി നൽകിയത്. അന്നത്തെ എസ്റ്റിമേറ്റ് അനുസരിച്ച് ചെലവ് 6728 കോടി രൂപയാണ്. തിരുവനന്തപുരം – 4219 കോടി. കോഴിക്കോട് 2509 കോടി. കോഴിക്കോട്ടെ ലൈറ്റ് മെട്രോ മെഡിക്കൽ കോളേജ് മുതൽ മീഞ്ചന്ത വരെയാണ്. ഇരു പദ്ധതികളിലും കേന്ദ്രത്തിൻറെയും സംസ്ഥാനത്തിൻറെയും മുതൽ മുടക്ക് 20 ശതമാനം വീതമാണ്. ബാക്കി 60 ശതമാനം വായ്പ.

തിരുവനന്തപുരത്ത് 1.98 ഹെക്ടർ ഭൂമിയും കോഴിക്കോട് 1.44 ഹെക്ടർ ഭൂമിയും ഏറ്റെടുക്കുന്നതിന് ഇതിനകം അനുമതി നൽകിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കാൻ കിഫ്ബിയിൽ നിന്ന് പണം അനുവദിക്കും. പദ്ധതിക്ക് കേന്ദ്രാനുമതിയും കേന്ദ്രത്തിൻറെ പങ്കാളിത്തവും പ്രതീക്ഷിച്ചാണ് സർക്കാർ മുന്നോട്ടു പോകുന്നത്. മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാർ പങ്കാളിത്തത്തോടെയാണ് കൊച്ചി മെട്രോ നടപ്പാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here