സുനിലിനെ കസ്റ്റഡിയില്‍ വാങ്ങും; നടിയുടെ മൊഴിയെടുത്തു

0
119

2011ല്‍ സിനിമാസെറ്റില്‍ നിന്ന് നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ യുവനടിയെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനില്‍കുമാറിന്റെ (പള്‍സര്‍ സുനി) നേതൃത്വത്തിലായിരുന്നു സംഭവം. കേസില്‍ നടിയുടെ മൊഴി രേഖപ്പെടുത്തി. കോതമംഗലം സ്വദേശികളായ എബിന്‍, വിബിന്‍ എന്നിവരെ പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

അതേസമയം, സുനില്‍കുമാറിനെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. കൊച്ചിയിലെ സിനിമാ സെറ്റില്‍ നിന്ന് നടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ പള്‍സര്‍ സുനിയുടെ അറസ്റ്റ് എറണാകുളം സെന്‍ട്രല്‍ പൊലീസ് ജയിലിലെത്തി രേഖപ്പെടുത്തിയിരുന്നു. കുടുതല്‍ ചോദ്യം ചെയ്യുന്നതിനായാണ് സുനിയെ കസ്റ്റഡിയില്‍ വാങ്ങുന്നത്.ഇതോടൊപ്പം ദിലീപുമായി ബന്ധപ്പെട്ട ഗൂഢാലോചന സംബന്ധിച്ചും പള്‍സര്‍ സുനിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിക്കും. കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനെത്തിയ നടിയെ പള്‍സര്‍ സുനിയുടെ നിര്‍ദേശ പ്രകാരം വാനില്‍ കയറ്റിയ സംഘം തട്ടിക്കൊണ്ടുപോകാനായി നഗരത്തിലൂടെ ചുറ്റിക്കറക്കിയെന്നാണ് പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here