5.60 കോടി കോഴ വാങ്ങിയത് ബിജെപി സഹകരണ സെൽ കൺവീനർ

0
2003

എം.ടി. രമേശിനും പങ്കെന്ന് അന്വേഷണ കമ്മിഷൻ റിപ്പോർട്ട്
ആരോപണം ഉയർന്നിരിക്കുന്നത് കുമ്മനം പക്ഷത്തിനെതിരെ
പാലക്കാട് മെഡിക്കൽ കോളേജ് സംബന്ധിച്ചും സമാനമായ ആരോപണം
പുറത്തുവരുന്നത് ബിജെപി നേതൃത്വത്തിന്റെ തീവെട്ടിക്കൊള്ള

by വെബ്‌ഡെസ്‌ക്

സ്വാശ്രയ മെഡിക്കൽ കോളജിന് കൂടുതൽ സീറ്റ് വാങ്ങി നൽകുന്നതിന് കോഴ വാങ്ങിയത് ബിജെപി സംസ്ഥാന നേതാവ് എന്ന് സ്ഥിരീകരണം. സംസ്ഥാന സഹകരണ സെൽ കൺവീനർ ആർ.എസ്. വിനോദാണ് 5.60 കോടി രൂപ കോഴ വാങ്ങിയത്.
ബി.ജെ.പി സംസ്ഥാന നേതാവായ എം.ടി രമേശിനും ഇതിൽ പങ്കുണ്ടെന്നാണ് കരുതുന്നത്. കേന്ദ്ര ഭരണത്തെ മറപറ്റി ബിജെപിയിലെ രണ്ട് ഗ്രൂപ്പുകളും കോഴ വാങ്ങുന്നുവെന്ന ആരോപണം ആദ്യം പുറത്തുകൊണ്ടുവന്നത് 24 കേരളയാണ്. ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ നിർദ്ദേശപ്രകാരം ശ്രീശനും എ.കെ. നസീറും നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് തിരുവനന്തപുരം വർക്കല എസ്ആർ കോളേജ് ഉടമ ആർ. ഷാജിയിൽനിന്നും കോഴ കൈപ്പറ്റിയതായി തെളിഞ്ഞത്.

ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ബി.ജെ.പി അന്വേഷണ സമിതി റിപ്പോർട്ടിലാണ് പരാതി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ബി.ജെ.പി നിയോഗിച്ച അന്വേഷണ കമീഷൻ റിപ്പോർട്ടിലാണ് കണ്ടെത്തലുള്ളത്. കൈക്കൂലിയായി ലഭിച്ച പണം ഡൽഹിയിലെ കൂഴൽപ്പണക്കാരന് സതീഷ് നായർക്ക് കൈമാറിയെന്നാണ് റിപ്പോർട്ട്. എം.ടി. രമേശിന്റെ പങ്കിനെക്കുറിച്ച് പരാതിക്കാരൻ വ്യക്തമായി പറയുന്നുണ്ട്.  ഏഴ് കോടി രൂപ കൈക്കൂലിയായി കൈപ്പറ്റിയെന്നാണ് ആരോപണം. പി.കെ. കൃഷ്ണദാസ് നേതൃത്വം നൽകുന്ന കുമ്മനം രാജശേഖരന്റെ പരോക്ഷ പിന്തുണയുള്ള ഗ്രൂപ്പിനെതിരെ വന്ന ഈ ആരോപണം സ്ഥിരീകരിക്കപ്പെടുന്നതോടെ സംസ്ഥാനത്തെ നാല് ബിജെപി നേതാക്കൾ കോഴക്കാരാണെന്ന 24കേരളയുടെ വെളിപ്പെടുത്തലും ശരിയായി വരികയാണ്. പാലക്കാട്ടെ മറ്റൊരു മെഡിക്കൽ കോളേജിന് വേണ്ടി മുരളീധരപക്ഷം പണം കൈപ്പറ്റിയെന്ന ആരോപണവും നിലനിൽക്കുന്നു.

ബി.ജെ.പി.യിലെ ഗ്രൂപ്പിസമാണ് അഴിമതി വിവരം പുറത്ത് വരുന്നതിന് കാരണമായത്. പ്രമുഖനായ സംസ്ഥാന നേതാവിനെതിരെയാണ് എതിർചേരി തന്നെ ആരോപണം ഉന്നയിച്ചത്. കൃഷ്ണദാസ് പക്ഷത്തെ നേതാവാണ് ആരോപണവിധേയൻ. തലസ്ഥാനത്തെ ഒരു മെഡിക്കൽ കോളജിന് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം നേടാനായി വേണ്ട സഹായം ചെയ്യാമെന്നേറ്റാണ് കോടികൾ കോഴ വാങ്ങിയത്. സംസ്ഥാന നേതാവുമായി അടുത്ത ബന്ധമുളള ഒരു സെൽ ഭാരവാഹിയുടെ നേതൃത്വത്തിലായിരുന്നു ഇടപാട്. ഇത് തിരിച്ചറിഞ്ഞാണ് വി മുരളീധരൻ പക്ഷം പാർട്ടിക്കുളളിൽ വിഷയമുയർത്തിയിരിക്കുന്നത്.

നേതാക്കൾ ആവശ്യപ്പെട്ട 15 കോടിയിൽ ആദ്യഗഡുവായി 5 കോടിരൂപ മെഡിക്കൽ കോളജ് ഉടമ നേതാക്കൾക്ക് നൽകുകയും ചെയ്തു. പരാതി കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അന്വേഷണകമ്മീഷനെയും നിയമിച്ചിട്ടുണ്ട്. നേരത്തേ പാലക്കാട് മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് മുരളീധരൻ വിഭാഗത്തിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് കൃഷ്ണദാസ് പക്ഷവും മൂർച്ച കൂട്ടിയിട്ടുണ്ട്. ചുരുക്കത്തിൽ ഇരുവിഭാഗവും തമ്മിലെ പ്രശ്‌നങ്ങൾ ഗുരുതര ആഭ്യന്തരപ്രതിസന്ധിയിലേക്കാണ് ബിജെപിയെ കൊണ്ടെത്തിച്ചിട്ടുളളത്.

ഇതിനിടെ സംഭവത്തിൽ കോളജ് ഉടമ പാർട്ടി നേതൃത്വത്തിന് പരാതിയും നൽകി. ഇതിൽ അന്വേഷണം നടത്തിയപ്പോൾ അഴിമതിയിൽ ബിജെപി നേതാക്കൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതായും പാർട്ടിയുടെ റിപ്പോർട്ടിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here