അണു പരീക്ഷണം നടത്താതിരിക്കാന്‍ അമേരിക്ക നവാസ് ഷെരീഫിന് 500 കോടി വാഗ്ദാനം ചെയ്തു. അമേരിക്കയിലെ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ് ആണ് പാക്കിസ്ഥാന് പ്രസിഡന്റ് നവാസ് ഷെരീഫിന് 500 കോടി ഡോളര്‍ വാഗ്ദാനം ചെയ്തത്. ആണവപരീക്ഷണത്തില്‍ നിന്ന് പിന്മാറുന്നതിനുവേണ്ടിയാണ് ഈ വാഗ്ദാനം അമേരിക്ക നടത്തിയത്.
രാജ്യത്തോടുള്ള കൂറുകാരണം താന്‍ ആ വാഗ്ദാനം സ്വീകരിച്ചില്ല എന്ന് നവാസ് ഷെരീഫ് പറഞ്ഞു. 1998ലാണ് പാകിസ്താന് നടത്തുന്ന ആണവ പരീക്ഷണങ്ങളില്‍നിന്ന് പിന്മാറുന്നതിന് തനിക്ക് അമേരിക്ക പണം വാഗ്ദാനം ചെയ്തത്. അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യ പൊഖ്റാനില്‍ ആണവ പരീക്ഷണം നടത്തി കഴിഞ്ഞു ദിവസങ്ങള്‍ക്കുള്ളില്‍ പാകിസ്താന് ആണവപരീക്ഷണം നടത്തുകയായിരുന്നു. തന്നെ ഇന്ന് ആരും അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കിലും വരുംകാലത്ത് താന്‍ തിരിച്ചറിയപ്പെടുകതന്നെ ചെയ്യുമെന്നും ഷരീഫ് പറഞ്ഞു.
പാനമ രേഖകളില്‍ നവാസ് ഷെരീഫും അദ്ദേഹത്തിന്റെ മക്കളും കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഷെരീഫ് രാജി ആവശ്യപ്പെട്ടു. പ്രതിപക്ഷവും സൈന്യവും അടക്കം ഇദ്ദേഹത്തിന്റെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തന്റെ വിശ്വസ്തതയും രാജ്യസ്നേഹവും വ്യക്തമാക്കിക്കൊണ്ട് നവാസ് ഷെരീഫിന്റെ വെളിപ്പെടുത്തല്‍. പാകിസ്താനിലെ പഞ്ചാബില്‍ നടന്ന ഒരു രാഷ്ട്രീയ യോഗത്തിലാണ് ഷെരീഫ് ഇക്കാര്യം പറഞ്ഞത്.
നവാസ് ഷെരീഫ് രാജിവെച്ചില്ലെങ്കില്‍ രാജ്യവ്യാപകമായ പ്രക്ഷോപം നടത്തുമെന്ന് പാക് സുപ്രീം കോടതി ബാര്‍ അസോസിയേഷനും ലാഹോര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷനും പ്രഖ്യാപിച്ചിരുന്നു. പാനമ പേപ്പര്‍ സംബന്ധിച്ച ആരോപണത്തിന്റെ പേരിലായിരുന്നു ഷെരീഫിനെതിരെ ശക്തമായ പ്രതിക്ഷേധം ഉയര്‍ന്നത്. സുപ്രീം കോടതി ഇക്കാര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
ഷെരീഫിന്റെ മക്കളായ മറിയം, ഹസന്, ഹുസൈന് എന്നിവര്‍ പാനമ ആസ്ഥാനമായുള്ള മൊസാക് ഫൊന്‍സെക എന്ന നിയമസ്ഥാപനം വഴി ഇംഗ്ലണ്ടില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് ആരോപണം. ഈ ഇടപാടുകളിലേറെയും നിയമവിരുദ്ധമാണെന്നതാണ് പാനമ രേഖകളില്‍ പേരുള്ളവരെ സംശയത്തിലെത്തിക്കാന് കാരണം. തങ്ങളുടെ ഇടപാടുകള്‍ നിയമാനുസൃതമാണെന്നാണ് ഷെരീഫിന്റെയും കുടുംബത്തിന്റെയും വാദം.