ആരോപണങ്ങള്‍ തള്ളി കുമ്മനം; ഗ്രൂപ്പ് പോരു മൂലമെന്ന് ആര്‍.എസ്.എസ്

0
86

മെഡിക്കല്‍ കോളജ് അനുമതിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ ഉയര്‍ന്നുവരുന്ന വാര്‍ത്തകള്‍ ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലുളളതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അഴിമതിയെ തുടച്ചു നീക്കാന്‍ പ്രതിജ്ഞാബദ്ധമായ പാര്‍ട്ടിയാണ് ബിജെപി. അതുകൊണ്ടാണ് ആരോപണം ഉയര്‍ന്നപ്പോള്‍തന്നെ അതേപ്പറ്റി അന്വേഷിക്കാന്‍ നടപടി സ്വീകരിച്ചത്.

തുടര്‍ നടപടികള്‍ ഉചിതമായ പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യും. എന്നാല്‍ ഇപ്പോള്‍ ഇതേപ്പറ്റി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അതിശയോക്തിപരമാണ്. അഴിമതിയുമായി ഏതെങ്കിലും ബിജെപി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടാല്‍ മുഖം നോക്കാതെ നടപടിയുണ്ടാകും. ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും കുമ്മനം പറഞ്ഞു.

എന്നാല്‍ മെഡിക്കല്‍ കോളജിനു കേന്ദ്രാനുമതി കിട്ടുന്നതിനായി കേരള ബിജെപിയിലെ നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ശക്തമായ നടപടി വേണമെന്ന് ആര്‍എസ്എസ് കേരള നേതൃത്വം ആവശ്യപ്പെട്ടു. ബിജെപി കേരള ഘടകത്തിലെ ഗ്രൂപ്പുപോരാണ് വിവാദത്തിന്റെ കാരണമെന്നും ആര്‍എസ്എസ് വിലയിരുത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ആര്‍എസ്എസ് നേതൃത്വം അതൃപ്തി അറിയിച്ചു. എന്നാല്‍ ബിജെപി നേതാക്കളുള്‍പ്പെട്ട മെഡിക്കല്‍ കോളജ് കോഴ ആരോപണത്തെക്കുറിച്ച് അദ്ദേഹം മിണ്ടിയില്ല. മാധ്യമങ്ങളിലൂടെ അറിഞ്ഞ വിവരങ്ങളേയുള്ളൂവെന്നും പ്രതികരിക്കാനില്ലെന്നും രാജഗോപാല്‍ പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here