ഇനി വിവാഹമില്ലെന്ന് പ്രിയങ്ക

0
1212

തമിഴ് സംവിധായകൻ ലോറൻസ് റാമുമായുള്ള ബന്ധം വേർപെടുത്തിയ പ്രിയങ്ക സിനിമയിൽ വീണ്ടും സജീവമാവുകയാണ്. അതേസമയം ഇനിയൊരു വിവാഹത്തിനില്ലെന്ന് താരം പറഞ്ഞു. സുഖമാണോ ദാവീദേ…, മോഹൻലാലിന്റെ വെളിപാടിന്റെ പുസ്തകം തുടങ്ങിയ ചിത്രങ്ങളിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. മകൻ മുകുന്ദന് നാല് വയസെങ്കിലും ആകാൻ കാത്തിരിക്കുകയായിരുന്നു പ്രിയങ്ക. അതാണ് അഭിനയത്തിൽ ഇടവേളയെടുത്തത്. മുമ്പും താൻ ഒരേ സമയം ഒരുപാട് സിനിമകളിൽ അഭിനയിച്ചിരുന്നില്ലെന്നും താരം ഓർമിപ്പിച്ചു. ജലം, കുമ്പസാരം എന്നീ ചിത്രങ്ങൾ ചെയ്തപ്പോൾ മകനെയും ലൊക്കേഷനിൽ കൊണ്ടുപോയിരുന്നു.

ഇപ്പോൾ മകനെ എൽ.കെ.ജിയിൽ ചേർത്തു. കാര്യങ്ങൾ പറഞ്ഞാൽ അവന് മനസിലാകുന്നുണ്ട്. പിന്നെ താരത്തിന്റെ മാതാപിതാക്കൾ കൊച്ചുമകന്റെ കാര്യങ്ങളെല്ലാം ഭംഗിയായി നോക്കും. മോന്റെ സൗകര്യം നോക്കിയേ താരം ഡേറ്റ് നൽകാറുള്ളൂ. രണ്ട് തമിഴ് സിനിമകൾ റിലീസാകാനുണ്ട്. ആദ്യത്തെ ബന്ധം തകർന്നതിൽ വിഷമമില്ലെന്ന് പ്രിയങ്ക വ്യക്തമാക്കി. എനിക്ക് ദൈവം ഒരു ആൺകുട്ടിയെയാണ് തന്നത്. ഇനിയുള്ള കാലം അവന് വേണ്ടിയാണ് ജീവിക്കുന്നതെന്നും താരം പറഞ്ഞു. മകൻ വലിയ കുസൃതിക്കാരനാണ്. വീട്ടിലുള്ളപ്പോൽ പ്രിയങ്ക തന്നെയാണ് മകനെ സ്‌കൂളിലാക്കുന്നത്.

വെയിൽ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ പ്രിയങ്കയ്ക്ക് തമിഴിൽ ഇപ്പോഴും ധാരാളം അവസരങ്ങളുണ്ട്. എന്നാൽ യാത്രയും മകന്റെ കാര്യങ്ങളും പരിഗണിച്ചാണ് പലതും ഒഴിവാക്കുന്നത്. അടുത്തിടെ അഞ്ച് തമിഴ് പടങ്ങളിൽ അഭിനയിച്ചിരുന്നു. ക്രോഡ് റോഡ് എന്ന മലയാളം ആന്തോളജി സിനിമയിൽ ഒരു പ്രധാന വേഷം താരം ചെയ്തു. അത് റിലീസായിട്ടില്ല. സുഖമാണോ ദാവീദേ… ഏറെ പ്രതീക്ഷയുള്ള ചിത്രമാണെന്നും പ്രിയങ്ക പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here