ഇന്ന് മുപ്പട്ട് വ്യാഴം

0
270

ഇന്ന് മുപ്പട്ട് വ്യാഴം !
വ്യാഴപ്രീതി വരുത്താൻ ശുഭദിനം !
വ്യാഴം ഇപ്പോൾ ദോഷ സ്ഥാനത്ത് നിൽക്കുന്ന മേടം, മിഥുനം, കർക്കടകം, കന്നി, തുലാം, ധനു, കുംഭം കൂറുകാർ പ്രത്യേക ശ്രദ്ധയോടെ വ്രതം എടുക്കണം.
ജാതകത്തിൽ വ്യാഴം നല്ല സ്ഥാനത്ത് അല്ലാത്തവരും വ്യാഴ അപഹാരം ഉള്ളവരും വ്യാഴപ്രീതി വരുത്തണം.
വിഷ്ണുപൂജകൊണ്ട് ദോഷം അകലും ! പാല്പായസം, മഞ്ഞപ്പട്ട്, താമര തുളസി പ്രധാനം.
ഗുരുവായൂരിൽ ശയനപ്രദക്ഷിണം നടത്തിയാൽ ഏത്വിധ പ്രയാസങ്ങളും തീരും. കദളിപ്പഴംകൊണ്ട് തുലാഭാരം ഉത്തമം. വ്യാഴദോഷക്കാർ നിത്യപുഷ്പാഞ്ജലിയും നെയ്‌വിളക്കും ശീട്ടാക്കിയാൽ ദോഷം നീങ്ങും. വ്യാഴപ്പിഴ വിവാഹതടസ്സം ഉണ്ടാക്കുന്നെങ്കിൽ ഗുരുവായൂരപ്പന് രുഗ്മിണീസ്വയംവരം കൃഷ്ണാട്ടംകളി പ്രാർത്ഥിക്കാറുണ്ട് ! സൽഫലം ഉണ്ടാകും ! സന്തതിക്കായി അവതാരം കഥയും !
വൈഷ്ണവദുർഗ്ഗക്കും പ്രധാനമാണ് മുപ്പട്ട് വ്യാഴം ! ശംഖ ചക്രധാരിണിയായ ദുർഗ്ഗക്ക് വിശേഷ ദിവസം !
നാളെ മഞ്ഞ ഡ്രസ്സ് ഉത്തമം. സ്വർണാഭരണങ്ങൾ, മഞ്ഞക്കല്ലു വെച്ച ആഭരണം എന്നിവ നല്ലതത്രെ !
വ്യാഴത്തിന്റെ അഷ്ടോത്തരം ( ഓം ഗുരുർ ഗുണകരോ… എന്ന് തുടങ്ങുന്നത് ), വ്യാഴത്തിന്റെ പീഡാഹരണ മന്ത്രം എന്നിവ ജപിച്ചാൽ വ്യാഴം പ്രസാദിക്കും.
ഓം ബൃഹസ്പതയെ നമ :

ഇന്നത്തെ വിശേഷം =
മുപ്പെട്ട് വ്യാഴാഴ്ച. വിഷ്ണു ക്ഷേത്ര ദർശനം പ്രധാനം.24kerala.com
ഇന്നത്തെ പഞ്ചാംഗം

ശ്വേതാശ്വതരകൽപ്പം
വൈവസ്വതമന്വന്തരം
1869489 തദ്ദിന കലി
ദക്ഷിണായന കാലെ
ഗ്രീഷ്മ ഋതൌ
വൃശ്ചിക ശ്ശനി
കന്നി വ്യാഴം
ശകവർഷം 1939 ആഷാഢ മാസം 29
കൊല്ലവർഷം 1192 കർക്കടക മാസം 04
ആഗലേയവർഷം 2017 ജൂലായ് 20
ഗുരു വാരെ
രോഹിണി നക്ഷത്രം 27:56 നാഴിക( 05:25 PM).
കൃഷ്ണപക്ഷ ദ്വാദശി തിഥി 47:30 നാഴിക.

രാഹുകാലം: 02:02 to 03:39 (PM).
ഗുളികകാലം: 09:23 to 10:57 (AM)
യമകണ്ടകാലം: 06:15 to 07:49 (AM)
(ഓരോ ദേശത്തിലെ ഉദയാദികൾക്കനുസരിച്ച് സമയത്തിൽ മാറ്റങ്ങൾ കാണുന്നതാണ്.)
ഉദയം 6:15.
അസ്തമയം 6:47.
ഒരു നാഴിക 24 മിനിറ്റ്.
ഒരു വിനാഴിക 24 സെക്കന്റ്.
ഒരു മണികൂർ 2 നാഴിക 30 വിനാഴിക.
ഒരു മിനിറ്റ് രണ്ടര വിനാഴിക.

ഏവർക്കും ശുഭദിനാശംസകൾ

ലോകാ: സമസ്താ സുഖിനോ ഭവന്തു:

LEAVE A REPLY

Please enter your comment!
Please enter your name here