എംഎൽഎ വിൻസെന്റിനെതിരെ പീഡന ശ്രമത്തിന് കേസെടുത്തു

0
76


കോവളം എൽഎൽഎ എം. വിൻസെന്റിനെതിരെ പീഡന ശ്രമത്തിന് കേസെടുത്തു. വീട്ടമ്മ ആത്മഹത്യ ചെയ്യാൻ ശ്രമച്ച സംഭവത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിൻസെന്റ് എംഎൽയുടെ നിരന്തരമായ ഫോണിലൂടെയുള്ള ശല്യത്തെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട്ടമ്മയെ അയൽവാസികൂടിയായ എംഎൽ ഫോണിൽ വിളിച്ച് അപമര്യാദയായി പെരുമാറിയെന്ന് വീട്ടമ്മയുടെ ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. ആത്മഹത്യാ ശ്രമത്തെത്തുടർന്ന് അബോധാവസ്ഥയിലായ വീട്ടമ്മയിൽനിന്നും കൊല്ലം സിറ്റി പോലീസ് കമ്മീഷണർ അജിത ബീഗം രാവിലെ മൊഴിയെടുത്തിരുന്നു. അതിനിടെ വിൻസെന്റ് എംഎൽഎ വീട്ടമ്മയുടെ സഹോദരനുമായി ഒത്തുതീർപ്പിനു വേണ്ടി നടത്തിയ ഫോൺ സംഭാഷണവും പുറത്തു വന്നിട്ടുണ്ട്. കുടുംബ പ്രശ്‌നമായി മാത്രം ഇതിനെ ഒതുക്കിത്തീർക്കണമെന്നാണ് എംഎൽഎയുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here