എച്ച്എംടി ജീവനക്കാർക്ക് പെൻഷൻ നിഷേധിക്കുന്നു

0
149

കളമശേരി എച്ച്എംടിയിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് പെൻഷൻ നിഷേധിക്കുന്നതായി ആരോപണം. 35 വർഷത്തിലധികം എച്ച്എംടിയിൽ ജോലി ചെയ്ത് വിരമിച്ച 1200 ജീവനക്കാർക്ക് ഇതുവരെയും പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ലെന്ന് കളമശേരി എച്ച്എംടി റിട്ടയേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. കമ്പനി നൽകണ്ടേിയിരുന്ന സൗജന്യ ചികിൽസാ പദ്ധതികൾ, സർവീസ് കാലയളവിൽ കമ്പനിയിൽ നടന്നിട്ടുള്ള വേതന വർദ്ധനവിന്റെ ആനുപാതിക വിഹിതം എന്നിവയൊന്നും മുൻജീവനക്കാർക്ക് ലഭിക്കുന്നില്ല. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എംടിയുടെ രാജ്യത്തെ മറ്റ് യൂനിറ്റുകളിൽ നിന്ന് വിരമിച്ചവർക്ക് പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. കളമശേരിയിൽ നിന്ന് വിരമിച്ച ജീവനക്കാരോട് മാത്രം കാണിക്കുന്ന അവഗണന മനുഷ്യതരഹിതമാണെന്നും സംഘടന ചൂണ്ടിക്കാട്ടി. ഇപിഎഫ് പെൻഷൻ സ്‌കീം നടപ്പിലാക്കിയപ്പോൾ പൂർവകാല കുടിശിഖ തിരിച്ചടച്ച് സ്‌കീമിൽ ചേരുവാൻ പലരെയും സാമ്പത്തിക സ്ഥിതി അനുവദിച്ചില്ല. അതുകൊണ്ട് തന്നെ ഇപിഎഫിൽ അംഗങ്ങളായവർക്ക് പോലും തുശ്ചമായ പെൻഷനാണ് കമ്പനി നൽകി വരുന്നത്. പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ശക്തമായ സമരം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. എംജി രാധാകൃഷ്ണൻ, കെവി രാമചന്ദ്രൻ, വിപി രഘുത്തമ്മൻ, എ രാജഗോപാലൻ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here