ഓണ വിപണി ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ ആന്ധ്രാപ്രദേശില്‍ നിന്ന് നേരിട്ട് അരി വാങ്ങുന്നു.ഭക്ഷ്യമന്ത്രി പി.തിലോത്തമന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍തല സംഘം ആന്ധ്രയിലെത്തി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഏജന്റുമാരേയും ഇടനിലക്കാരേയും ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ നേരിട്ടായിരിക്കും ആന്ധ്രയില്‍ നിന്ന് അരി വാങ്ങുക. ഇതിലൂടെ നല്ലൊരു തുക ലാഭിക്കാനും നല്ല വിലക്കുറവില്‍ അരി വിപണിയിലെത്തിക്കാനും സര്‍ക്കാരിന് സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിലുണ്ടാക്കിയ ധാരണ പ്രകാരം ഓണത്തിന് മുന്‍പായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ കേരളത്തിന് 7000 ടണ്‍ അരിയെത്തിച്ചു കൊടുക്കും. ഓണത്തിന് ശേഷവും സംസ്ഥാനം ആവശ്യപ്പെടുന്ന അളവില്‍ ആന്ധ്രസര്‍ക്കാര്‍ കേരളത്തില്‍ അരി ഇറക്കുമതി ചെയ്യും.
മുന്‍കാലങ്ങളില്‍ സപ്ലൈകോ വഴിയായിരുന്നു അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളം അരി ഇറക്കുമതി ചെയ്തിരുന്നത്. ഇടനിലക്കാരും ഏജന്റുമാരും വഴിയുള്ള ഇത്തരം ഇടപാടുകളില്‍ വന്‍തുകയാണ് കമ്മീഷനായും കൈക്കൂലിയായും മറയാറുള്ളത്.