കൊച്ചി: എറണാകുളം, ഇടുക്കി ജില്ലകളിൽ കാട്ടാനകളുടെ ആക്രമണം കാരണം വനപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ജീവൻ അപകടത്തിലായിട്ടും ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്ത ജില്ലാ വനംവകുപ്പ് ഉദേ്യാഗസ്ഥരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വിളിച്ചു വരുത്തും. അടുത്തമാസം കാക്കനാട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ വിശദീകരണവുമായി നേരിട്ട് ഹാജരാകണമെന്ന് എറണാകുളം, ഇടുക്കി ജില്ലാ വനംവകുപ്പ് മേധാവികൾക്ക് കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷൻ പി മോഹനദാസ് നിർദ്ദേശം നൽകി.ഡോ മാത്യു കുഴൽനാടൻ സമർപ്പിച്ച പരാതിയിലാണ് നടപടി. വനംവകുപ്പ് ഉദേ്യാഗസ്ഥരുടെ അടിയന്തിര ഇടപെടലും നടപടികളും ഉണ്ടാകാതിരുന്നാൽ വനപ്രദേശത്ത് താമസിക്കുന്നവരുടെ ജീവിതം ദുരിതപൂർണമാകുമെന്ന് കമ്മീഷൻ ചൂണ്ടികാണിച്ചു. വന്യമൃഗങ്ങളെ ഉപദ്രവിക്കരുതെന്ന് പറയുന്നതിൽ തെറ്റില്ല. വനത്തെയും വന്യമൃഗങ്ങളെയും സംരക്ഷിക്കുക എന്നത് ഭരണഘടനാപരമായ ബാധ്യതയുമാണ്. എന്നാൽ വനപ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യതയും നമുക്കുണ്ട്. അവരുടെ നിലനിൽ്പിനായി ആവശ്യമുള്ള കാര്യങ്ങൾ ചെയ്യേണ്ടത് സർക്കാരിന്റെ ചുമതലയാണ്. കാട്ടാനകളുടെ ആക്രമണത്തിൽ അടുത്ത ദിവസവും ഒരാൾ മരിച്ചു. ഇക്കാര്യം വനംവകുപ്പുദേ്യാഗസ്ഥരുടെ കണ്ണുതുറപ്പിക്കണമെന്നും കമ്മീഷൻ പറഞ്ഞു.
NEWS
ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു
ബ്രിട്ടന് പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.