കോഴപ്പണം മുഴുവന്‍ ഡല്‍ഹിയില്‍ എത്തിക്കാതെ മുക്കി ; മൊഴിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ

0
144

 

കോഴപ്പണം ഡല്‍ഹിയില്‍ എത്തിക്കാതെ സംസ്ഥാന നേതാക്കള്‍ മുക്കിയതാണ് കേന്ദ്രഭരണം മറയാക്കിയ ബിജെപി കോഴ പുറത്തു വരാന്‍ വഴി വെച്ചത്. മെഡിക്കല്‍ കോളേജ് അഴിമതിയെക്കുറിച്ച് അന്വേഷിച്ച ബി.ജെ.പി. കമ്മിഷന്‍ നടത്തിയ തെളിവെടുപ്പില്‍ അഞ്ചുപേരുടെ മൊഴിയാണ് സ്വീകരിച്ചത്. ഇതില്‍നിന്ന് പുറത്തുവരുന്നത് കോടികളുടെ കുംഭകോണമാണ്. കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ അതേക്കുറിച്ച് വ്യക്തമാക്കുന്നത് ഇങ്ങനെ:

പരാതിക്കാരനായ ആര്‍. ഷാജി

പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു. കോളേജിന് അംഗീകാരം കിട്ടാന്‍ 5.6 കോടി തന്റെ കണ്‍സള്‍ട്ടന്റ് വഴി ആര്‍.എസ്. വിനോദിന് കൈമാറി

പണം നല്‍കിയത് ഡല്‍ഹിയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന സതീഷ് നായര്‍ക്ക് നല്‍കാന്‍

പണം നല്‍കിയത് കേരളത്തില്‍ ഇതിനുമുമ്പും സതീഷ് നായര്‍ വഴി കോളേജുകള്‍ക്ക് അംഗീകാരം നേടി എന്ന് പറഞ്ഞതിനാല്‍

ചെര്‍പ്പുളശ്ശേരിയില്‍ കോഴിക്കോട്ടുകാരനായ ഡോ. നാസറിന് കോളേജിന് അംഗീകാരം നല്‍കാന്‍ മുമ്പ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് അഞ്ചുകോടി വാങ്ങി നല്‍കിയതായി ഇടപാടുകാര്‍ പറഞ്ഞു.
മുഖ്യ ആരോപിതനായ ആര്‍.എസ്. വിനോദ്

പരാതിക്കാരനായ ഷാജിയുടെ വാദമുഖങ്ങള്‍ അംഗീകരിച്ചു.

പണം മുഴുവന്‍ ഡല്‍ഹിയിലെ ഇടനിലക്കാരനായ സതീഷ് നായര്‍ക്ക് നല്‍കി

പണം കൊടുത്തത് പെരുമ്പാവൂരിലെ കുഴല്‍പ്പണക്കാര്‍ വഴി

സതീഷ് നായരെ പരിചയപ്പെടുത്തിയത് രാകേഷ് ശിവരാമന്‍

പണം നല്‍കിയത് ബിസിനസ്സിന്റെ ഭാഗമായി. തന്നെ സമീപിക്കുന്ന ആര്‍ക്കും ഇത്തരം കാര്യങ്ങള്‍ ചെയ്തു നല്‍കാറുണ്ട്.

 

റിച്ചാര്‍ഡ് ഹേ എം.പി.യുടെ പ്രൈവറ്റ് സെക്രട്ടറി കണ്ണദാസ്

പരാതിയില്‍ ബന്ധപ്പെട്ടവരുമായി കാണുന്നത് കൊല്ലത്തുെവച്ച് അവര്‍ എം.പി.യെ കണ്ടപ്പോള്‍

പിന്നീട് അവര്‍ തിരുവനന്തപുരത്തെ എം.പി. ഓഫീസില്‍ വന്ന് നിവേദനം നല്‍കി

 

രാകേഷ് ശിവരാമന്‍

സാമ്പത്തിക ഏര്‍പ്പാടില്‍ തനിക്ക് പങ്കില്ല.

ഒരു ഹിന്ദുസ്ഥാപനം എന്ന നിലയില്‍ സഹായിക്കാന്‍ ബന്ധപ്പെട്ടതല്ലാതെ ഒരു തെറ്റും ചെയ്തിട്ടില്ല

പരാതിയില്‍ പറയുന്ന 15 ലക്ഷം ആവശ്യപ്പെട്ടു എന്ന ആരോപണം തള്ളി

 

ഡല്‍ഹിയിലെ ഇടനിലക്കാരനായ സതീഷ് നായര്‍

പണം കൈപ്പറ്റിയെന്നത് ശരി, നല്‍കിയത് ഒരു ഭാഗം മാത്രം. ബാക്കി കിട്ടാത്തതിനാലാണ് കാര്യങ്ങള്‍ ശരിയാക്കാത്തത്

പണം വാങ്ങിയത് ബിസിനസിന്റെ ഭാഗമായി

തന്റെ പിന്നിലുള്ള ആളെക്കുറിച്ച് പറഞ്ഞില്ല

 

എം.ടി. രമേശ്

തന്നെക്കുറിച്ചുള്ള പരാമര്‍ശം അടിസ്ഥാനരഹിതം

മെഡിക്കല്‍ കോളേജ് ആവശ്യത്തിനായി രണ്ടുപ്രാവശ്യം ബന്ധപ്പെട്ടവര്‍ സമീപിച്ചു

ഒന്നും ചെയ്യാനില്ലെന്നു പറഞ്ഞ് അവരെ മടക്കി

LEAVE A REPLY

Please enter your comment!
Please enter your name here