കോവളം എംഎല്‍എക്കെതിരെ പോലീസ് അന്വേഷണം തുടങ്ങി; സ്ത്രീയുടെ മൊഴിയെടുത്തു: അജിതാ ബീഗം

0
123

ഭീഷണിയെ തുടര്‍ന്ന് സ്ത്രീ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ കോവളം എംഎല്‍എ എം.വിന്‍സെന്റിനെതിരെ അന്വേഷണം തുടങ്ങിയതായി സ്‌പെഷ്യല്‍ ടീം മേധാവിയും, കൊല്ലം പോലീസ് കമ്മിഷണറുമായ അജിതാ ബീഗം 24 കേരളയോട് പറഞ്ഞു.സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സ്ത്രീയുടെ മൊഴിയെടുത്തിട്ടുണ്ട്. സ്ത്രീപീഡനക്കേസ് ആയതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഒന്നും പറയില്ല.
എന്തായാലും അന്വേഷണം മുന്നോട്ട് പോവുകയാണ്. ബന്ധപ്പെട്ട നടപടികള്‍ പോലീസ് കൈക്കൊള്ളും. കേസില്‍ എനിക്ക് മേല്‍നോട്ടം മാത്രമേയുള്ളൂ. ഒരു പോലീസ് ടീമാണ് ആ കേസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്. അജിതാ ബീഗം പറഞ്ഞു.കോവളം എംഎല്‍എ എം വിന്‍സന്റിനെതിരെ പാര്‍ട്ടി തലത്തില്‍ ഒരന്വേഷണവുമില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി 24 കേരളയോട് പറഞ്ഞിരുന്നു. ഈ സംഭവത്തില്‍ ഇതുവരെ ഒരു തീരുമാനവും പാര്‍ട്ടി എടുത്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി അറിയാതെ അന്വേഷിക്കാന്‍ കഴിയില്ല. പാര്‍ട്ടിക്ക് ഇതുവരെ ഈ വിഷയത്തില്‍ ഒരു പരാതിയും ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ എങ്ങിനെ അന്വേഷണം നടത്തും. പ്രശ്‌നത്തില്‍ ആരും പാര്‍ട്ടിക്ക് പരാതിനല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ അന്വേഷണവുമില്ല. തമ്പാനൂര്‍ രവി പറയുന്നു.. കോവളം എംഎല്‍എ എം വിന്‍സെന്റ് ഫോണിലൂടെ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര സ്വദേശിനിയായ വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് എം വിന്‍സന്റിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പോലീസ് കേസ് എടുത്തിട്ടുണ്ട്.വീട്ടമ്മ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. എം.വിന്‍സന്റ് എം.എല്‍.എയ്‌ക്കെതിരായ ആരോപണം കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ അജിതാ ബീഗമാണ് അന്വേഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here