ചെറുവള്ളിയിലെ വിമാനത്താവളം : കെ.എസ്.ഇ.ബിയുടെ വഴി പിന്‍പറ്റാന്‍ സംസ്ഥാനസര്‍ക്കാര്‍

0
89

ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം സ്ഥാപിക്കണമെങ്കില്‍ ഹൈകോടതി കനിയണം. ഭൂമിയുടെ മുന്‍ ഉടമകളായ ഹാരിസണ്‍സ് മലയാളം കമ്പനി നടത്തിയ തിരിമറികളുമായി ബന്ധെപ്പട്ട് ക്രൈംബ്രാഞ്ച്, വിജിലന്‍സ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന ഭൂമിയാണിത്. ഹാരിസണ്‍സിന്റെ ഭൂമി തട്ടിപ്പിനെക്കുറിച്ച് സി.ബി.െഎ അന്വേഷണം ആവശ്യെപ്പട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഹൈകോടതിയെ സമീപിച്ചിട്ടുമുണ്ട്. ഇതും കോടതി പരിഗണനയിലാണ്.
ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ പക്കലുള്ള 2263 ഏക്കര്‍ വരുന്ന ഭൂമി ഏറ്റെടുത്ത് റവന്യൂ സ്‌പെഷല്‍ ഓഫിസര്‍ എം.ജി. രാജമാണിക്യം 2015 മേയ് 28ന് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ ഗോസ്പല്‍ ഫോര്‍ ഏഷ്യ മേധാവി ബിഷപ് കെ.പി. യോഹന്നാന്‍ ഹൈകോടതിയെ സമീപിച്ചു. ഈ കേസില്‍ തീര്‍പ്പ് കല്‍പിച്ചിട്ടില്ല. തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശിച്ചതിനാല്‍ കാവല്‍ക്കാരെന്ന നിലയിലാണ് യോഹന്നാന്‍ ഭൂമിയില്‍ തുടരുന്നത്.
എസ്റ്റേറ്റിലൂടെ വൈദ്യുതി ലൈന്‍ സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബിക്ക് കോടതി അനുമതി നല്‍കിയിരുന്നു. അതേ മാതൃകയില്‍ വിമാനത്താവളത്തിനും അനുമതി തേടാനാകുമെന്ന വഴി മാത്രമാണ് സര്‍ക്കാറിനു മുന്നിലുള്ളത്. ഇതിന് ഹൈകോടതിയില്‍ പ്രത്യേക ഹരജി നല്‍കിയാല്‍മതി. ഉടമസ്ഥത തീര്‍പ്പാകാത്തതിനാല്‍ ഭൂമിവില സര്‍ക്കാറിന് കെട്ടിവെക്കേണ്ടിവരും. മുറിക്കുന്ന മരത്തിന്റെ വില പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും കേസില്‍ അന്തിമ വിധിയാകുന്ന മുറക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കുന്നവര്‍ക്ക് തുക സ്വന്തമാക്കാമെന്നുമുള്ള വ്യവസ്ഥയോടെയാണ് വൈദ്യുതി ബോര്‍ഡിന് കോടതി അനുമതി നല്‍കിയത്.
വ്യാജ ആധാരം ചമക്കല്‍, സര്‍ക്കാര്‍ ഭൂമി കൈയേറ്റം, ഗൂഢാലോചന, സര്‍ക്കാറിന് 106 കോടിയുടെ നഷ്ടംവരുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് വിജിലന്‍സ്, ൈക്രംബ്രാഞ്ച് അന്വേഷണങ്ങള്‍ നടക്കുന്നത്. വിദേശനാണ്യ വിനിമയ നിയന്ത്രണചട്ടം ലംഘിച്ചതിനാണ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ അന്വേഷണം.2005 ആഗസ്റ്റ് രണ്ടിന് എരുമേലി സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത 23429/2005 ആധാരപ്രകാരമാണ് 2,263 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റ് ഹാരിസണ്‍സ് കമ്പനി ബിഷപ് യോഹന്നാന് വിറ്റത്. ആധാരത്തില്‍ പറയുന്നത് 369/1 മുതല്‍ ഏഴുവരെ, 357/1, 368/1, 368/1C എന്നീ സര്‍വേ നമ്പറുകളില്‍പെട്ട ഭൂമി യോഹന്നാന് വില്‍ക്കുന്നു എന്നാണ്. ഈ സര്‍വേ നമ്പറുകളൊന്നും സര്‍ക്കാര്‍ രേഖയായ സെറ്റില്‍മെന്റ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ളതല്ല. സെറ്റില്‍മെന്റ് രജിസ്റ്ററില്‍ സര്‍വേ നമ്പര്‍ 357/എ മുതല്‍ 357/ജെ വരെ രേഖപ്പെടുത്തിയിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയെന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here