ജയം ഉറപ്പിച്ച് കോവിന്ദ് ; പുതിയ രാഷ്ട്രപതിയെ ഇന്നറിയാം

0
85

 

രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വ്യാഴാഴ്ച പകല്‍ 11ന് ആരംഭിക്കും. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 50 ശതമാനത്തേക്കാള്‍ ഒന്ന് കൂടുതല്‍ കിട്ടുന്ന സ്ഥാനാര്‍ഥിയാണ് ജയിക്കുക. 25ന് പുതിയ രാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്യും.

എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് 63 ശതമാനംവരെ വോട്ട് ലഭിച്ചേക്കാം. പ്രതിപക്ഷ പാര്‍ടികളുടെ സംയുക്ത സ്ഥാനാര്‍ഥി മീരാകുമാറുമാണ് എതിരാളി. ഇലക്ടറല്‍ കോളേജിലെ വോട്ടുകളുടെ മൊത്തം മൂല്യം 10,98,903 ആണ്. ആകെയുള്ള 771 എംപിമാരില്‍ 768 പേരും 4109 എംഎല്‍എമാരില്‍ 4083 പേരും വോട്ട് ചെയ്തു. പാര്‍ലമെന്റ് മന്ദിരത്തില്‍ കനത്ത സുരക്ഷയിലാണ് ബാലറ്റ് പെട്ടികള്‍ സൂക്ഷിച്ചിരിക്കുന്നത്. ലോക്‌സഭാ സെക്രട്ടറി ജനറല്‍ അനൂപ് മിശ്രയാണ് വരണാധികാരി.

LEAVE A REPLY

Please enter your comment!
Please enter your name here