തല്ലോര്‍ക്കാതെ മാധ്യമ പ്രവര്‍ത്തകരുടെ മാര്‍ച്ച് മാത്രം ഓര്‍മ്മിക്കുന്ന അഭിഭാഷകര്‍

0
93

കേരളാ ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തത് സൗകര്യപൂര്‍വ്വം മറന്ന് മാധ്യമപ്രവര്‍ത്തകരുടെ ഹൈകോടതി മാര്‍ച്ചിന്റെ വാര്‍ഷീകം ആചരിച്ച് അഭിഭാഷകര്‍. കഴിഞ്ഞ വര്ഷം ഇതേ ദിനത്തില്‍ നടന്ന ഹൈകോടതി മാര്‍ച്ചിനെ നീതിന്യായ വ്യവസ്ഥയ്ക്ക് എതിരായ വെല്ലുവിളി എന്നു വിശേഷിപ്പിച്ചാണ് ഹൈക്കോടതി അഭിഭാഷക സംഘടന ഇന്ന് ലോയേര്‍സ് യൂണിറ്റി ഡേ ആചരിക്കുന്നത്. പോലീസും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള അവിശുദ്ധ ബാന്ധവത്തിന്റെ ഫലമാണ് ഹൈകോടതിക്ക് നേരെ നടന്ന മാര്‍ച്ച് എന്നാണു അഭിഭാഷക സംഘടനയുടെ ആരോപണം. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി റിപ്പോര്‍ട്ടിംഗ് പോലും അസാധ്യമാക്കിയ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം വരെ നടന്ന ജൂലൈ 19 നെ കുറിച്ച് അഭിഭാഷകര്‍ ഒന്നും പരാമര്‍ശിക്കുന്നില്ല. മാധ്യമ പ്രവര്‍ത്തകരുടെ യൂണിയന്‍ ആകട്ടെ പേരിനു തിരുവനന്തപുരത്ത് പേരിനൊരു വാര്‍ഷീക പ്രതിഷേധം മാത്രം സംഘടിപ്പിച്ചു ചടങ്ങ് തീര്‍ക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here