നടി നക്ഷത്ര മൂത്രം കുടിച്ചത് പബ്ലിസിറ്റിക്കോ

0
326
കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാന്‍ നടിമാരില്‍ പലരും തയ്യാറാകാറുണ്ട്. എന്നാല്‍ അടുത്തിടെ തമിഴ് നടി നക്ഷത്ര സഞ്ജന ഉയിര്‍ക്കൊടി എന്ന സിനിമയ്ക്ക് വേണ്ടി അഞ്ച് ദിവസം പട്ടിണി കിടക്കുകയും സ്വന്തം മൂത്രം കുടിക്കുകയും ചെയ്തു. ഒര്‍ജിനലായി അഭിനയിക്കണമെന്ന കരാറോടെയാണ് സഞ്ജന ചിത്രത്തില്‍ അഭിനയിച്ചത്. ഒരു യുവതിയെയും മറ്റൊരു യുവാവിനെയും ചിലര്‍ തട്ടിക്കൊണ്ടു പോകുന്നു. എന്നിട്ട് 20 അടി താഴ്ചയുള്ള കുഴിയില്‍ രഹസ്യമായി പാര്‍പ്പിക്കുന്നു. അഞ്ച് ദിവസം അവിടെ കഴിഞ്ഞ ഇവര്‍ എങ്ങനെയോ രക്ഷപെടുന്നു. തുടര്‍ന്ന് ആരാണ് തങ്ങളെ തട്ടിക്കൊണ്ട് പോയതെന്നും എന്തിനാണ് അതെന്നും അന്വേഷിച്ച് കണ്ടെത്തുന്നതുമാണ് കഥ.
ജെ.സി.ബി ഉഫയോഗിച്ച് കുഴിയെടുത്താണ് സിനിമ ചിത്രീകരിച്ചത്. വിശപ്പിന്റെ കാഠിന്യം മുഖത്ത് പ്രതിഫലിക്കണമെന്ന ലക്ഷ്യത്തോടെയാണ് നായകനെയും നായികയെയും സംവിധായകന്‍ അഞ്ച് ദിവസം പട്ടിണിക്കിട്ടത്. വെള്ളവും ജ്യൂസും മാത്രമാണ് നല്‍കിയത്. എന്നാല്‍ പട്ടിണി കിടന്ന നടി അവസാനം മയങ്ങി വീണു. ഒടുവില്‍ ആശുപത്രിയില്‍ എത്തിച്ചാണ് സാധാരണ നിലയിലാക്കിയത്. അഞ്ച് ദിവസം വെള്ളം കുടിക്കാതെ കഴിയുന്നവര്‍ പരവശരാകും. വെള്ളം കിട്ടാതെ വരുമ്പോള്‍ സ്വന്തം മൂത്രം പോലും കുടിക്കാന്‍ തയ്യാറാകും. മരണത്തെ മുഖാമുഖം കാണുമ്പോഴാണ് ഇതൊക്കെ ചെയ്യുന്നത്. ഇത് ഒര്‍ജിനലായി ചെയ്യാമെന്ന് സഞ്ജന സംവിധായകനോട് അങ്ങോട്ട് പറയുകയായിരുന്നു.
അഭിനയം തന്റെ തൊഴിലല്ല, പാഷനാണെന്ന് സഞ്ജന പറഞ്ഞു. കാവേരി നദിയെ കുറിച്ചുള്ള പ്രശ്‌നങ്ങളും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് നായിക കഥാപാത്രം തമിഴും നായക കഥാപാത്രം തെലുങ്കനുമായതെന്നും താരം പറഞ്ഞു. ഈ സിനിമ ചര്‍ച്ച ചെയ്യപ്പെടണം. തന്റെ അദ്വാനത്തിന് ഫലം ലഭിക്കണം അതാണ് തന്റെ ആഗ്രഹമെന്ന് സഞ്ജന പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here