നയൻ താര ടാറ്റ സ്‌കൈയുടെ ബ്രാൻഡ് അംബാസഡർ

0
150

ഇന്ത്യയിലെ പ്രമുഖ കണ്ടന്റ് ഡിസ്ട്രിബ്യൂഷൻ പ്ലാറ്റ്‌ഫോമായ ടാറ്റ സ്‌കൈയുടെ ദക്ഷിണേന്ത്യൻ വിപണിയിലെ ബ്രാൻഡ് അംബാസഡറായി തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ നയൻ താരയെ തെരഞ്ഞെടുത്തു. നയൻ താരയെ ഉൾപ്പെടുത്തിയുള്ള പുതിയ പ്രചാരണത്തിലൂടെ വിപണിയിലെ ബ്രാൻഡിന്റെ സാന്നിദ്ധ്യം വിപുലമാക്കുകയാണ് ലക്ഷ്യമിടുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നട എന്നിങ്ങനെ നാലു ഭാഷകളിലാണ് പരസ്യം തയ്യാറാക്കിയിട്ടുള്ളത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ 6.40 കോടി വീടുകളാണ് ലക്ഷ്യം.

ഒരു ചെറു പട്ടണത്തിലെ ടാറ്റ സ്‌കൈ ഔട്ട്‌ലെറ്റിൽ പ്രത്യേക പാക്ക് വിൽക്കുന്ന പെൺകുട്ടിയായാണ് നയൻ താരയെ പരസ്യചിത്രത്തിൽ അവതരിപ്പിക്കുന്നത്. ദക്ഷിണേന്ത്യയിലെ 229 രൂപയുടെ പ്രത്യേക പാക്കിന്റെ ബാക്കി തുകയായ ഒരു രൂപയുടെ നാണയം ശേഖരിച്ച് നൽകി മടുത്ത ആളായിട്ടാണ് നയൻ താരയെ ചിത്രീകരിച്ചിരിക്കുന്നത്. 220 ചാനലുകളുള്ള ഈ പാക്കിൽ ഏതു പ്രായത്തിലുള്ളവർക്കും ആസ്വദിക്കാവുന്ന വിനോദ പരിപാടികളുണ്ട്.

ടാറ്റ സ്‌കൈയുടെ പ്രതിനിധിയായി നയൻ താരയെ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും പുതിയ പരസ്യം പ്രേക്ഷകർക്ക് ഏറെ ആസ്വാദ്യകരമാകുമെന്ന് ഉറപ്പാണെന്നും ടാറ്റ സ്‌കൈ ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസർ മലയ് ദീക്ഷീത് പറഞ്ഞു. ടാറ്റ സ്‌കൈയോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ബഹുമതിയായി കണക്കാക്കുന്നുവെന്നും ടാറ്റ സ്‌കൈയുടെ ആരാധികയാണ് താനെന്നും അവരോടൊപ്പമുള്ള യാത്ര ആവേശകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും നയൻ താര പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here