നാളെ വെളുത്ത വസ്ത്രവും വെള്ളി ആഭരണവും ധരിക്കാം

0
220

നാളെ മുപ്പട്ട് വെള്ളിയാഴ്ചയും പ്രദോഷവ്രതവുമാണ്.ശിവന്‍, ഗണപതി, ഭഗവതി, ലക്ഷ്മി ദേവീ പ്രധാനം.
ഗണപതി ഹോമം – അഷ്ടദ്രവ്യങ്ങള്‍ ചേര്‍ത്ത കൂട്ട് നടത്തിയാല്‍ സര്‍വ്വതടസ്സങ്ങളും നീങ്ങും. ഒറ്റപ്പം, അട, മോദകം എന്നിവ പ്രധാന നിവേദ്യങ്ങള്‍. കരിമ്പ്, കദളിപ്പഴം, താമരമൊട്ട് സമര്‍പ്പണം ഉത്തമം. കറുകമാല ഇഷ്ടം ഗണേശന് ! ഓം വിനയകായ നമ എന്ന് തുടങ്ങുന്ന അഷ്ടോത്തര ജപം, അര്‍ച്ചന സല്‍ഫലം നല്‍കും.
ധനപരമായ വിഷമങ്ങള്‍ ഇല്ലാതാവാന്‍ ലക്ഷ്മി പൂജ പ്രധാനം. ലക്ഷ്മി പ്രതിഷ്ഠ ഉള്ള ക്ഷേത്രങ്ങള്‍ നന്നേ കുറവാണ്. പദ്മമിട്ടു ലക്ഷ്മിയെ ആവാഹിച്ചു പാല്പായസം നിവേദ്യത്തോടെ പൂജ ചെയ്താല്‍മതി. വെളുത്തപൂക്കള്‍ ആയാല്‍ ഉത്തമം. ലക്ഷ്മി അഷ്ടോത്തരം എന്നും ജപിച്ചാലും ദാരിദ്ര്യം ഉണ്ടാവില്ല.
ഭദ്രകാളിയുടെ കോടിയാഴ്ചകളില്‍ പ്രധാനം വെള്ളി!
കാളി ശത്രുസംഹാരിണിയായിട്ടാണ് പറയാറുള്ളത്. എന്നാല്‍ അവനവനില്‍ ഉള്ള ആസുരഭാവം ഇല്ലാതാക്കി കാളി കാത്തുരക്ഷിക്കുന്നു. തട്ടകത്തമ്മയെ വിട്ടു കളിക്കുന്നവന് രക്ഷയില്ല. ദേവിക്ക് വിളക്ക്, മാല പായസം പ്രധാനം. എല്ലാ ദേവീഭാവങ്ങള്‍ക്കും വെള്ളിയാഴ്ച പ്രധാനമാണ്.
മാത്രമല്ല ശുക്രന്‍ പ്രസാദിച്ചാല്‍ വിവാഹം, കലാഉന്നതി, നൃത്ത സംഗീത വൈദഗ്ധ്യം എന്നിവ ഫലം. വിവാഹത്തിനായി തിരുമാന്ധാംകുന്ന് ബാലഗണപതിക്ക് പൂജ പ്രധാനം!
3 കൊല്ലം, ഓരോ വര്‍ഷവും ഒരു പൂജ, നടത്തിയാല്‍ ഫലം ഉറപ്പ് ! അനുഭവസ്ഥര്‍ സുലഭം !ശുക്രന്റെ അഷ്ടോത്തരം, ഓം ദൈത്യമന്ത്രി ഗുരുസ്തേഷാം… എന്ന് തുടങ്ങുന്ന പീഡാഹരണ മന്ത്ര ജപം എന്നിവയുടെ ജപം എന്നിവക്ക് വലിയ ഫലം കിട്ടും.നാളെ വെളുത്ത ഡ്രസ്സ് ധരിക്കുന്നത് നല്ലത്. വെള്ളി ആഭരങ്ങള്‍ അണിയുന്നതും നന്ന്. വെള്ളക്കല്ലു പതിച്ച ആഭരങ്ങളും നല്ലത്.

LEAVE A REPLY

Please enter your comment!
Please enter your name here