നിതാഖത്ത് മൂലം തൊഴിൽ നഷ്ടമായി; 25 വർഷം മുൻപ് പരോളിലിറങ്ങിയ പ്രതി ജയിലിൽ തിരിച്ചെത്തി

0
99

25 വർഷങ്ങൾക്ക് മുൻപ് പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി സ്വമേധയാ ജയിലിൽ തിരിച്ചെത്തി. കൊച്ചി മട്ടാഞ്ചേരി സ്വദേശി നാസറാണ്(54) ഇനിയുള്ള കാലം ജയിലിൽ കഴിയാമെന്ന് പറഞ്ഞ് പൂജപ്പുര സെൻട്രൽ ജയിലിൽ തിരിച്ചെത്തിയത്.

1991ലാണ് കൊച്ചയിലെ ഒരു കൊലക്കേസിൽ പ്രതിയായ നാസർ ജീവപര്യന്തം ശിക്ഷക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിലെത്തിയത്. രണ്ടുവർഷത്തിനുശേഷം നാസറിന് ഒരു മാസത്തെ പരോൾ ലഭിച്ചു. പുറത്തിറങ്ങിയ നാസർ മുംബൈക്ക് കടന്നു. പരോൾ കാലാവധി കഴിഞ്ഞിട്ടും തിരിച്ചെത്താതെ പലയിടത്തും കറങ്ങി നടന്നു. ഒടുവിൽ കള്ള പാസ്സ്‌പോർട്ട് സംഘടിപ്പിച്ച് സൗദിയിലേക്ക് കടന്നു.

ഒടുവിൽ 11 വർഷത്തെ പ്രവാസ ജീവിതം. നിതാഖത്ത് കർശനമാക്കിയതോടെ അവിടത്തെ ജീവിതം വിട്ട് തിരിച്ച് നാട്ടിലോട്ട് വന്നു. സമ്പാദിച്ചതെല്ലാം തീർന്നു. സ്വന്തമായി കുടുംവുമില്ല. സഹായിക്കാനും ആരുമില്ലാതെ അർബുദ രോഗിയായി തിരിച്ചെത്തിയപ്പോഴാണ് ജയിലിലേക്ക് തന്നെ തിരിച്ച് പോകാൻ തീരുമാനിച്ചത്.

കഴിഞ്ഞ 25 വർഷത്തിനുള്ളിൽ നാസറിനെ കണ്ടെത്താൻ സംസ്ഥാന പൊലീസ് ശ്രമിക്കവെയാണ് നാസർ സ്വമേധയാ ജയിലിലെത്തിയത്. ഇയാളുടെ ഒപ്പം ശിക്ഷപ്പെട്ട ഏഴു പ്രതികളും ഇപ്പോൾ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here