നേഴ്‌സ് സമരം : മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്ന് ചര്‍ച്ച

0
189

സ്വകാര്യ ആശുപത്രിയിലെ നേഴ്‌സുമാരുടെ സംഘടനകളുമായും ആശുപത്രി മാനേജ്‌മെന്റുകളുമായും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച വൈകീട്ട് നാലിന് ചര്‍ച്ച നടത്തും. വ്യാഴാഴ്ച പകല്‍ 10ന് വ്യവസായബന്ധ സമിതി യോഗം ചേര്‍ന്ന് നേഴ്‌സിങ് സംഘടനകളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യും.

നേഴ്‌സ് സമരം ഒത്തുതീര്‍ക്കാന്‍ ഹൈക്കോടതി മീഡിയേഷന്‍ കമ്മിറ്റി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. 20000 രൂപയെങ്കിലും അടിസ്ഥാനശമ്പളം വേണമെന്ന ആവശ്യത്തില്‍ നേഴ്‌സുമാരുടെ സംഘടനയും അംഗീകരിക്കാനാകില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകളും ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.

മൂന്നുദിവസമായി കണ്ണൂര്‍ ജില്ലയില്‍ നേഴ്‌സിങ് വിദ്യാര്‍ഥികള്‍ നടത്തിവന്ന സമരം കലക്ടര്‍ മീര്‍മുഹമ്മദ് അലിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നു പിന്‍വലിച്ചു. നേഴ്‌സ് സമരത്തില്‍ പ്രതിസന്ധിയിലായ ആശുപത്രികളിലേക്ക് നേഴ്‌സിങ് വിദ്യാര്‍ഥികളെ വിന്യസിക്കണമെന്ന കലക്ടറുടെ ഉത്തരവിനെതിരെയായിരുന്നു വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here