പണം വാങ്ങിയിട്ടില്ല: തനിക്കെതിരെ ഗൂഢാലോചനയെന്ന് ആര്‍.എസ് വിനോദ്

0
64


മെഡിക്കല്‍ കോളേജ് അനുമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിഷേധിച്ച് ബി.ജെ.പി സഹകരണസെല്‍ കണ്‍വീനര്‍ ആര്‍ എസ് വിനോദ്. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുയെന്നും താന്‍ ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വന്നിട്ടുള്ള കാര്യങ്ങള്‍ താന്‍ പറയാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കോര്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാത്ത വിഷയം മാധ്യമങ്ങളില്‍ ചോര്‍ത്തിക്കൊടുക്കുന്നതിന്റെ ഉദ്ദേശം വ്യക്തമാണ്. അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചത് ആരുടെയും പരാതികൂടാതെയാണ്. സംസ്ഥാന അധ്യക്ഷനോട് ആരോ വാക്കാല്‍ പറഞ്ഞ കാര്യം അന്വേഷിക്കാനാണ് സമിതിയെ വെച്ചത്. എന്നാല്‍ വര്‍ക്കല എസ്.ആര്‍. എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആര്‍. ഷാജി തനിക്കെതിരെ പരാതിയൊന്നും കൊടുത്തിട്ടില്ല എന്ന് അദ്ദേഹം വാദിച്ചു. കോളേജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കൊന്നും ഷാജി തന്നെ സമീപിച്ചിട്ടില്ല എന്നും, ഒരു സുഹൃത്തെന്ന നിലയില്‍ അദ്ദേഹത്തിന്റെ ചോദ്യത്തിന് താന്‍ മറുപടി നല്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മാധ്യമങ്ങളില്‍ വന്നതൊന്നും താന്‍ അദ്ദേഹത്തോടു പറഞ്ഞ കാര്യങ്ങളല്ലായിരുന്നു. കമ്മീഷന്‍ അംഗങ്ങളായ കെ.പി. ശ്രീശന്‍, എ.കെ. നാസര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച കൃത്രിമമായ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.

ഒരു അഴിമതി ആരോപണങ്ങളും താന്‍ ഇതുവരെ നേരിട്ടില്ലെന്നും എം.ടി രമേശുമായി നല്ല സൗഹൃദത്തിലായിരുന്നു എന്നും അദ്ദേഹം പറയുന്നു. അതിനാല്‍ രമേശിന്റെ പേര് ഈ റിപ്പോര്‍ട്ടില്‍ ഒരു കാരണവശാലും പരാമര്‍ശിക്കപ്പെടേണ്ട കാര്യവും ഇല്ല. താന്‍ ഏതു വിധത്തിലുള്ള അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here