പരാതിക്കാരന്‍ ആര്? മെഡിക്കല്‍കോളേജ് ഉടമയും കൈമലര്‍ത്തുന്നു.

0
130

മെഡിക്കല്‍ കോളേജ് അഴിമതി ആരോപണത്തില്‍ താന്‍ ആര്‍ക്കും കോഴ നല്കിയിട്ടില്ലായെന്ന് മെഡിക്കല്‍ കോളേജ് ഉടമ ആര്‍. ഷാജി. കോഴ ആരോപണവുമായി ബന്ധപ്പെട്ട് ആര്‍ക്കും മൊഴി നല്‍കിയിട്ടില്ല എന്നും അദ്ദേഹം പറയുന്നു.

ബി.ജെ.പി നേതാവ് എം.ടി. രമേശിനെ ചാനലില്‍ കണ്ടുള്ള പരിചയം മാത്രമാണെന്നും നേരിട്ടു അറിയില്ല എന്നും ആര്‍. ഷാജി പറഞ്ഞു. എന്നാല്‍ ബി.ജെ.പി സഹകരണസെല്‍ കണ്‍വീനര്‍ ആര്‍.എസ് വിനോദിനെ പരിചയമുണ്ട്.

മെഡിക്കല്‍ കോളേജിന് അംഗീകാരം നേടിക്കൊടുക്കാമെന്നു വാഗ്ദാനം നല്‍കി ബി.ജെ.പി. നേതാക്കള്‍ അഞ്ചു കോടി അറുപതുലക്ഷം രൂപ കൈപ്പറ്റിയതായി വ്യക്തമാക്കുന്ന അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

കോളേജിന് അംഗീകാരം വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കി തങ്ങളെ വഞ്ചിച്ചുവെന്ന് വര്‍ക്കല എസ്.ആര്‍. എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആര്‍. ഷാജി പാര്‍ട്ടിനേതൃത്വത്തിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ അന്വേഷണം നടത്തിയതെന്നായിരുന്നു ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here