ബിജെപി കോഴ: വിജിലൻസ് അന്വേഷിക്കും

0
209

ബിജെപിക്കെതിരായ മെഡിക്കൽ കോളേജ് കോഴ വിജിലൻസ് അന്വേഷിക്കും. തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുകാർണോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഡയറക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ബിജെപിയുടെ കോഴ ഇടപാട് നടന്നുവെന്ന അന്വേഷണ റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. ഇതിനിടെ കോഴ ആരോപിതനായ ബിജെപിയുടെ സഹകരണ സെൽ സംസ്ഥാന കൺവീനർ ആർ.എസ്. വിനോദിനെ പ്രാഥമിക അംഗത്വത്തിൽനിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലയാണ് വിജിലൻസ് അന്വേഷണം

വിശദമായ അന്വേഷണം നടത്തണമെന്നാണ് വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശം. സ്വാശ്രയ മെഡിക്കൽ കോളേജിന് മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ലഭിക്കുവാൻ കോളേജ് ഉടമയിൽ നിന്നും ബിജെപി നേതാവ് 5.60 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് ബിജെപി അന്വേഷണം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here