ബിജെപി നേതാക്കളുടെ കോഴ: ഉന്നതതല അന്വേഷണം വേണമെന്ന് കോൺഗ്രസ്

0
93

സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാക്കൾക്കെതിരെ ഉയർന്ന മെഡിക്കൽ കോളജ് കോഴ ഇടപാടിൽ ബിജെപി കേന്ദ്ര നേതാക്കൾക്കും പങ്കെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തി സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

ഇതു സംബന്ധിച്ച് ബിജെപി തന്നെയാണ് അന്വേഷണം നടത്തി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. കേന്ദ്രത്തിലെ ഭരണത്തിന്റെ മറവിൽ സംസ്ഥാനത്ത് ബിജെപി നേതാക്കൾ നടത്തുന്ന വ്യാപകമായ അഴിമതിയാണ് ഇതുവഴി പുറത്ത് വരുന്നത്. ചെന്നിത്തല പറഞ്ഞു.

അതിനിടെ ബിജെപി നേതാക്കൾക്കെതിരായ കോഴ ഇടപാടിൽ വിജിലൻസ് അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് ഹസൻ പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. രാജ്യത്താകമാനം ബിജെപി നടത്തുന്ന അഴിമതിയുടെ ഒരു ഭാഗം മാത്രമാണ് ഇവിടെ പുറത്തുവന്നതെന്നും ഹസൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here