ഭൂമി കയ്യേറ്റം: 28ന് ഹാജരാവാന്‍ ദിലീപിന് ലോകായുക്തയുടെ നോട്ടീസ്

0
93

പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന പരാതിയില്‍ നടന്‍ ദിലീപിന് ലോകായുക്തയുടെ നോട്ടീസ്. ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് സമുച്ചയം നിര്‍മ്മിച്ചിരിക്കുന്നത് പുറമ്പോക്കും, കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ഭൂമികള്‍ കൃത്രിമരേഖകളുണ്ടാക്കിയാണെന്ന പരാതിയിലാണ് ലോകായുക്തയുടെ നടപടി. 28ന് ഹാജരാവാന്‍ അറിയിച്ച് പ്രത്യേക ദൂതന്‍ മുഖാന്തിരമാണ് ദിലീപിന് നോട്ടീസ് അയക്കുന്നത്. രേഖകള്‍ പരിശോധിച്ചും പ്രാഥമിക വാദം പൂര്‍ത്തിയാക്കി ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസ്, ജസ്റ്റിസ് എ പി ബഷീര്‍ എന്നിവര്‍ അംഗങ്ങളായുള്ള ഡിവിഷന്‍ ബെഞ്ച് അടിയന്തര പ്രാധാന്യമുള്ള കേസെന്ന് പരിഗണിച്ച് ഫയലില്‍ സ്വീകരിച്ചാണ് നോട്ടീസിന് ഉത്തരവിട്ടത്. ദിലീപ്, മുന്‍ തൃശൂര്‍ കലക്ടര്‍ എം എസ് ജയ, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി, ദിലീപ് സ്ഥലം വാങ്ങിയെന്ന ഉടമകളായ അഞ്ച് പേര്‍ എന്നിവരുള്‍പ്പെടെ 13പേരെ പ്രതി ചേര്‍ത്ത് പരിസ്ഥിതി പ്രവര്‍ത്തകന്‍ പി എം മുകുന്ദനാണ് പരാതി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here