മെഡിക്കല്‍കോളേജ് കോഴ : ആര്‍.എസ്.വിനോദിനെ ബിജെപി പുറത്താക്കി

0
92


മെഡിക്കല്‍കോളേജ് കോഴ കേസില്‍ 5.60 കോടി രൂപ കോഴ വാങ്ങിയ സഹകരണ സെല്‍ സംസ്ഥാന കണ്‍വീനര്‍ ആര്‍ എസ് വിനോദിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ഇക്കാര്യം അറിയിച്ചത്.

വിനോദിനെതിരായ ആരോപണം അതീവ ഗൗരവമുള്ളതാണ്. ആരോപണ വിധേയനായതിലൂടെ പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് വിനോദ് കളങ്കമുണ്ടാക്കിയതായി പാര്‍ട്ടി വിലയിരുത്തുന്നുവെന്ന് കുമ്മനം പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു.ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നുള്ള വിനോദിന്റെ പ്രവര്‍ത്തി മാപ്പര്‍ഹിക്കാത്ത അച്ചടക്ക ലംഘനവും ഗുരുതരമായ പാര്‍ട്ടി വിരുദ്ധ നടപടിയുമാണ്. സംഭവത്തെപ്പറ്റി കേന്ദ്ര നേതൃത്വം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അഴിമതിയുടെ ഭാഗമായി 5.60 കോടി രൂപ വിനോദ് കൈപ്പറ്റിയതായി പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശിനെതിരെയും പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here