യുവാവിനെ പൊതുസ്ഥലത്ത് പരസ്യമായി വെട്ടിക്കൊന്നു

0
110

മഹാരാഷ്ട്രയില്‍ പട്ടാപ്പകല്‍ പൊതുസ്ഥലത്ത് യുവാവിനെ വെട്ടിക്കൊന്നു. മഹാരാഷ്ടയിലെ ധുലൈയിലാണ് സംഭവം അരങ്ങേറിയത്. റഫീഖുദ്ദാന്‍ എന്ന യുവാവിനെയാണ് വെട്ടികൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഈ ദൃശ്യത്തിലൂടെ ആക്രമണത്തില്‍ 11 പേരടങ്ങുന്ന സംഘമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

മാരകായുധവുമായെത്തിയ ഒരു സംഘം അക്രമികള്‍ കടയില്‍ ചായകുടിച്ചുകൊണ്ടിരുന്ന റഫീഖുദ്ദീനെ ആക്രമിക്കുകയായിരുന്നു. റഫീഖുദ്ദീന്റെ ശരീരത്തില്‍ 27ഓളം മുറിവുകള്‍ ഉണ്ടായിരുന്നു. സംഭവം നടന്ന് രണ്ട് ദിവസത്തിനുശേഷമാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നത്. നിരവധി തവണ റഫീഖുദ്ദീന്റെ ശരീരത്തില്‍ വെട്ടുന്നതും റോഡിലേക്ക് വലിച്ചിഴയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനുശേഷം ഈ സംഘം ബൈക്കില്‍ കയറി രക്ഷപ്പെടുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്.

കൊല്ലപ്പെട്ട റഫീഖുദ്ദീന്‍ പ്രാദേശിക ഗൂണ്ടാ നേതാവാണെന്നും മുപ്പതിലധികം ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും പൊലീസ് പറയുന്നു. ഇയാളോടു ശത്രുതയുള്ള സംഘമാവാം കൊലയ്ക്കു പിന്നിലെന്ന് പോലീസ് വാദിക്കുന്നു. ഈ സംഭവത്തില്‍ പ്രതികളെ ആരേയും ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. സംഭവത്തില്‍ പൊലീസ് ദൃക്സാക്ഷി വിവരണത്തിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here