ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ അസാധുവാക്കിയതിനുശേഷം പുതിയതായി ഇറക്കിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ക്ക് ഇടിവ്.
നോട്ട് അസാധുവാക്കിയതിനാല്‍ കറന്‍സി ക്ഷാമം പരിഹരിക്കാനായിരുന്നു രണ്ടായിരത്തിന്റെ നോട്ട് നിലവില്‍ വന്നത്. എന്നാല്‍ 2000 രൂപയുടെ നോട്ടിന്റെ എണ്ണത്തില്‍ ഇടിവുണ്ടായതായി ബാങ്കുകളും എടിഎം സേവനദാതാക്കളും പറയുന്നു.
ഉയര്‍ന്ന മൂല്യമുള്ള നോട്ടിന്റെ ഇപാട് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ഇടിവെന്ന് സൂചനയുണ്ട്.
500ന്റെ നോട്ടാണ് നിലവില്‍ റിസര്‍വ് ബാങ്കില്‍നിന്ന് ലഭിക്കുന്ന നോട്ടില്‍ മൂല്യംകൂടുതലെന്ന് എസ്ബിഐ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ നീരജ് വ്യാസ് പറയുന്നു.
അതുകൊണ്ടുതന്നെ ബാങ്കുകളില്‍ കൂടുതല്‍ പ്രചാരത്തിലുള്ളത് 500 രൂപയുടെ നോട്ടുകളാണ്. എടിഎം കൗണ്ടറുകളില്‍ നിറയ്ക്കുന്നതും ഇതേ മൂല്യമുള്ള നോട്ടുകള്‍ തന്നെയാണ്.