കൊച്ചി: സിനിമയിലെ വനിതകൾ സംഘടന രൂപികരിച്ചത് മികച്ച തീരുമാനമാണെന്ന് നടി അനുമോൾ. കൂട്ടായ പ്രവർത്തനങ്ങൾക്ക് സംഘടനകൾ അനിവാര്യമാണെന്നും അനുമോൾ പറഞ്ഞു. പുതിയ ചിത്രം ഉടലാഴത്തിന്റെ പ്രചരണാർഥം എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അനുമോൾ. താരങ്ങൾ സംഘടന രൂപികരിക്കുന്നതും സിനിമയുടെ വാണിജ്യപരമായ വിജയവും തമ്മിൽ ബന്ധിപ്പിക്കുന്നതിൽ അർഥമില്ല. മികച്ച സിനിമകളെ പ്രേക്ഷകർ സ്വീകരിക്കുന്നു. അതിനപ്പുറം സിനിമയിൽ ഒന്നും സംഭവിക്കുന്നില്ല. മലയാള സിനിമയിലെ ഒരു സംഘടനയിലും അംഗമാകുവാൻ ആഗ്രഹിക്കുന്നില്ലെന്നും അത് വ്യക്തിപരമായ തീരുമാനമാണെന്നും അനുമോൾ കൂട്ടിചേർത്തു. ഫോട്ടോഗ്രാഫ് എന്ന ചിത്രത്തിലുടെ മികച്ച ബാലനടനുള്ള സംസ്ഥാന പുരസ്കാരം നേടിയ ആദിവാസിബാലൻ മണി വർഷങ്ങൾക്ക് ശേഷം അഭിനയിക്കുന്ന ചിത്രമാണ് ഉടലാഴം. കൂലിപണി ഉപജീവന മാർഗമാക്കിയ സമയത്താണ് മണിയെ ചിത്രത്തിലേക്ക് വിളിക്കുന്നത്. ആദിവാസി ഊരുകൾ പശ്ചാത്തലമാക്കിയതുകൊണ്ടാണ് അഭിനയിക്കുവാൻ തീരുമാനിച്ചതെന്നും മണി പറഞ്ഞു. ആദിവാസി വിഭാഗത്തിലുള്ള ഭിന്നലിംഗക്കാരന്റെ ജീവിതകഥയാണ് ചിത്രത്തിലേതെന്ന് സംവിധായകൻ ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. ഒരുകൂട്ടം ഡോക്ടർമാർ ചേർന്ന് രൂപം നൽകിയ ഡോക്ടർ ദിലേമ്മ എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യചിത്രമാണ് ഉടലാഴം. ഡോക്ടർമാരായ മനോജ് കുമാർ കെടി, രാജേഷ് കുമാർ എംപി, സജീഷ് എം മുരളിധരൻ, എകെ ഷിനാസ് ബാബു എന്നിവരാണ് ചിത്രം നിർമിക്കുന്നത്. മണിക്കും അനുമോൾക്കും പുറമേ ജോയി മാത്യു, സജിതാ മഠത്തിൽ , ഇന്ദ്രൻസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രീകരണം പുരോഗമിക്കുന്ന ഉടലാഴം ഓണത്തിനോട് അനുബന്ധിച്ച് തിയറ്ററുകളിലെത്തും.
NEWS
ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു
ബ്രിട്ടന് പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.