ഷിംലയിൽ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 30 മരണം

0
54

ഷിംല: ഹിമാചൽ പ്രദേശിലെ ഷിംലക്ക് സമീപം ബസ് മറിഞ്ഞ് 20 പേർ മരിച്ചു. ഷിംലയിൽ നിന്നും 125 കിലോമീറ്റർ അകലെ റാംപൂരിലാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാൻ സാധ്യത. അറുപത് ആളുകൾ ബസിലുണ്ടായിരുന്നു.

യാത്രക്കാരുമായി കിന്നൗറിൽ നിന്ന് സോളനിലേക്ക് പോവുകയായിരുന്നു ബസ്. നിയന്ത്രണംവിട്ട ബസ് മലയിടുക്കിലേക്ക് മറിയുകയായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായും അപകടം നടന്ന ഉടൻതന്നെ സ്ഥലത്തേയ്ക്ക് രക്ഷാ പ്രവർത്തകരെ അയച്ചതായും ഷിംല ഡപ്യൂട്ടി കമ്മീഷണർ രോഹൻ ചന്ദ് താക്കൂർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here