സുനന്ദയുടെ മരണം: മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

0
62


ശശി തരൂര്‍ എം പിയുടെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ഡല്‍ഹി പോലീസാണ് നിര്‍ദ്ദേശം നല്‍കിയത്. കേസില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് കോടതിയെ സമീപിച്ചത്.

2017 ജനുവരി 17ന് ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയിലാണ് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്നുള്ള അസ്വാഭാവികമരണമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, ഇതേക്കുറിച്ച് അന്വേഷണത്തിന് പോലീസ് തയ്യാറായിട്ടില്ല. അന്വേഷണത്തെ സ്വാധീനിക്കാന്‍ ശശി തരൂര്‍ ശ്രമിക്കുകയാണെന്നും സ്വാമി ഹര്‍ജിയില്‍ ആരോപിച്ചു.

അന്വേഷണം മന:പൂര്‍വം വൈകിക്കാനാണ് ശ്രമിക്കുന്നതെന്നും ഇതോടൊപ്പം തെളിവുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നും സ്വാമി ആരോപിച്ചു. സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഇതുവരെ നീക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ കോടതിയുടെ ഇപ്പോഴത്തെ ഇടപെടല്‍ കേസിന്റെ ഗതിവിഗതികള്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here