അക്ബറിനെ ഇകഴ്ത്തി ചരിത്രം വളച്ചൊടിച്ച് രാജസ്ഥാന്‍ സര്‍വകലാശാല

0
78


ചരിത്രത്തെ വളച്ചൊടിച്ച് രാജസ്ഥാന്‍ സര്‍വകലാശാല. 1576 ല്‍ അക്ബറും മഹാറാണ പ്രതാപും നടന്ന ഹാല്‍ദിഗട്ടി യുദ്ധമാണ് വളച്ചൊടിച്ച്ചതും ഹിന്ദു – മുസ്ലിം വിരുദ്ധമാക്കിയതും . എം എ ചരിത്രത്തിന്റെ രണ്ടാം സെമസ്റ്ററില്‍ പുതുതായി ഉള്‍പ്പെടുത്തിയ പാഠഭാഗത്തിലാണ് ചരിത്രവുമായി ബന്ധവുമില്ലാത്ത പുതിയ തിരുത്ത് വരുത്തിയിട്ടുള്ളത് .

ഹാല്‍ദിഗട്ടി യുദ്ധത്തില്‍ അക്ബറും മഹാറാണ പ്രതാപും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ അക്ബറാണ് വിജയം നേടിയത്. എന്നാല്‍ പുസ്തകത്തില്‍ അക്ബറിനെതിരെ ഹാല്‍ഗിഗട്ടി യുദ്ധത്തില്‍ ജേതാവായത് രാഷ്ട്ര രത്ന മഹാറാണ പ്രതാപ് ആണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ അക്ബറിനെ താഴ്ത്തിക്കെട്ടാനുള്ള ശ്രമവും നടത്തുണ്ട്. രണ്ടു രാജ്യങ്ങള്‍ തമ്മില്‍ അധികാരത്തിന് വേണ്ടി മാത്രം നടന്ന ഒരു യുദ്ധത്തിന് ഹിന്ദു മുസ്ലിം മുഖം നല്‍കാന്‍ ശ്രമിക്കുകയാണ് സര്‍വകലാശാല.

‘ചരിത്രത്തില്‍ മഹാറാണ പ്രതാപിന്റെ മൂല്യനിര്‍ണ്ണയം സംബന്ധിച്ച വ്യത്യാസങ്ങള്‍ വസ്തുനിഷ്ഠമല്ല; ഇത് ചരിത്രകാരന്മാരുടെ സങ്കുചിതമായ ആപേക്ഷികതയാണ്. അവയില്‍ ചിലത് അക്ബറിനെ ഒരു വലിയ ഭീമാകാരനായ ഭരണാധികാരിയായി ചിത്രീകരിക്കുന്നത് രാജ്യത്തിന് ദോഷം ചെയ്യും’ എന്നും പുസ്തകം പരാമര്‍ശിക്കുന്നു. അതോടൊപ്പം ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയ്ക്കെതിരെ വിജയകരമായി പോരാടിയ മഹാനാണ് മഹാറാണാ പ്രതാപ് എന്നും പുസ്തകം നിരീക്ഷിക്കുന്നു. അക്ബറിന് വിലക്ക് വാങ്ങാന്‍ കഴിയാതിരുന്ന ദേശീയ ഘടകം കൂടിയാണ് പ്രതാപ്. ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ ഇന്ത്യന്‍ ഭരണാധികാരിയായിരുന്ന അക്ബര്‍ ഒരിക്കലും ഒരു ‘ദേശീയ ഘടകം’ ആയിരുന്നില്ലെന്നും പാഠഭാഗത്തില്‍ പറയുന്നുണ്ട്.സര്‍വ്വകലാശാല ചരിത്ര വിഭാഗം പഠനബോര്‍ഡ് ആണ് ഇത്തരം മാറ്റങ്ങള്‍ വരുത്തി പാഠഭാഗങ്ങള്‍ പുതുക്കി നല്‍കുന്നത് .

അതേസമയം, പാഠ്യപദ്ധതിയില്‍ വരുത്തിയ ഏറ്റവും പുതിയ മാറ്റങ്ങള്‍ വിദ്യാര്‍ത്ഥികളെ ആകെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ‘സ്‌കൂളില്‍ ഞങ്ങള്‍ അക്ബര്‍ യുദ്ധത്തില്‍ വിജയിച്ച്ചുവെന്നു പഠിപ്പിച്ചു. ഇപ്പോള്‍ തോല്‍പ്പിക്കപ്പെട്ടു എന്ന് ഞങ്ങളെ പഠിപ്പിക്കുകയാണ്. നല്ല മാര്‍ക്ക് ലഭിക്കാന്‍ വേണ്ടി പഠിച്ച കാര്യങ്ങള്‍ എഴുതാന്‍ ഞങ്ങള്‍ക്ക് താല്പര്യമില്ലെന്നാണ് സര്‍വകലാശാലയിലെ എം എ. ഹിസ്റ്ററി വിദ്യാര്‍ത്ഥിയായ സുനിത പറഞ്ഞത്.

രാജസ്ഥാനിലെ വസുന്ധര രാജിന്റെ നേതൃത്വത്തിലുള്ള ബിജെപി ഗവണ്‍മെന്റിന്റെ കീഴില്‍ രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്റെ ക്ലാസ്സ് 10,12 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ അടുത്തിടെ പരിഷ്‌കരിച്ചത് ഏറെ വിവാദമായിരുന്നു. പുസ്തകത്തില്‍ മോഡി ഗവണ്‍മെന്റിനെ മഹത്തരമാക്കുകയും ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പാഠപുസ്തകത്തില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്രുവിനേയും മഹാത്മ ഗാന്ധിയേയും ഒഴിവാക്കി ചരിത്രം സവര്‍ക്കറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുയായിരുന്നു ചെയ്തത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് അക്ബറിന്റെ പേരില്‍ ‘ഗ്രേറ്റ്’ എന്നു കൂട്ടിച്ചേര്‍ക്കുന്നത് വിദ്യാഭ്യാസവകുപ്പ് ഇല്ലാതാക്കിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here