ഉപയോക്താക്കളെ ഞെട്ടിക്കാന്‍ ‘സൗജന്യ ഫീച്ചര്‍ ഫോണു’ മായി റിലയന്‍സ്

0
141

സൗജന്യ ഓഫറുകള്‍ നല്‍കി ഏവരേയും ഞെട്ടിച്ച റിലയന്‍സ് ജിയോ വീണ്ടും തരംഗം സ്യഷ്ടിക്കാന്‍ ഒരുങ്ങുകയാണ്. സാധാരണക്കാരായ ഉപയോക്താക്കളെ ലക്ഷ്യമിട്ടു കൊണ്ട് വമ്പന്‍ ഓഫറുകളുമായി ഫീച്ചര്‍ ഫോണ്‍ വിപണിയിലെത്തിച്ചിരിക്കുകയാണ് റിലയന്‍സ് ഇപ്പോള്‍. അതും സൗജന്യമായി.

കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ പ്രഖ്യാപനം. ഉപയോക്താക്കള്‍ക്ക് സൗജന്യമായി ഫോണ്‍ ലഭിക്കുമെങ്കിലും 1,500 രൂപ തിരിച്ചുനല്‍കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റായി ആദ്യം നല്‍കണം. ആഗസ്റ്റ് 24ന് ഫോണിന്റെ ബുക്കിങ് ആരംഭിക്കും. 36 മാസത്തെ ഉപയോഗത്തിനുശേഷം സെക്യൂരിറ്റി തുക ഉപയോക്താക്കള്‍ക്ക് തിരിച്ചു നല്‍കും.

പരിധിയില്ലാത്ത ഡാറ്റയും, വോയ്സ് കോളുകളും എസ്എംഎസുമെല്ലാം പുതിയ ഫോണില്‍ സൗജന്യമാണ്. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം എന്നനിലയിലാണ് ഫോണ്‍ വിതരണം ചെയ്യുക. ഓരോ ആഴ്ചയും 50 ലക്ഷം ഫോണുകള്‍ നിര്‍മിക്കുകയാണ് ലക്ഷ്യമെന്നും മുകേഷ് അംബാനി പറഞ്ഞു.

ജിയോ ധന്‍ ധനാ ഓഫര്‍ പ്രകാരം പ്രതിമാസം 153 രൂപയാണ് നിരക്ക്. കൂടാതെ 54 രൂപയുടെയും 24 രൂപയുടെയും പ്ലാനുകളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. 54 രൂപയ്ക്ക് ഒരു ആഴ്ചയും 24 രൂപയ്ക്ക് രണ്ട് ദിവസവും ഉപയോഗിക്കാം.

ഇന്ത്യയിലെ 22 ഭാഷകളെ ഈ ഫോണ്‍ പിന്തുണയ്ക്കും. #5 ബട്ടണ്‍ അമര്‍ത്തിയാല്‍ ഫോണില്‍ നിന്ന് അപായ സന്ദേശം പോകുമെന്നുള്ളത് പുതിയ ഫീച്ചര്‍ ഫോണിന്റെ പ്രത്യേകതയാണ്. ആല്‍ഫ ന്യൂമറിക് കീപാഡ്, 2.4 ഇഞ്ച് ഡിസ്പ്ലെ, എഫ്.എം റേഡിയോ, ടോര്‍ച്ച് ലൈറ്റ്, ഹെഡ്ഫോണ്‍ ജാക്ക്, എസ്ഡി കാര്‍ഡ് സ്ലോട്ട്, നാവിഗേഷന്‍ സംവിധാനം തുടങ്ങിയവ പുതിയ ഫോണിലുണ്ട്.

കൂടാതെ ഫോണിനൊപ്പം ജിയോഫോണ്‍ ടിവി കേബിള്‍ കൂടി ഉപയോക്താക്കള്‍ക്ക് നല്‍കും. ഏതു ടിവിയുമായും ഈ കേബിള്‍ വഴി ജിയോ ഫോണ്‍ ബന്ധിപ്പിക്കാന്‍ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here